സിനിമയിലെ കെമിസ്ട്രി ജീവിതത്തില്‍ കാണില്ല: പ്രഭാസുമൊത്തുള്ള വിവാഹത്തെക്കുറിച്ച് അനുഷ്‌ക ഷെട്ടി

താരജോഡികളുടെ വിവാഹത്തെപ്പറ്റി സോഷ്യല്‍ മീഡിയ ചര്‍ച്ചചെയ്യാന്‍ തുടങ്ങിയിട്ട് കുറച്ച് കാലമായി.
സിനിമയിലെ കെമിസ്ട്രി ജീവിതത്തില്‍ കാണില്ല: പ്രഭാസുമൊത്തുള്ള വിവാഹത്തെക്കുറിച്ച് അനുഷ്‌ക ഷെട്ടി

സ്‌ക്രീനിലെ മികച്ച ജോഡികളായ പ്രഭാസും അനുഷ്‌കയും ജീവിതത്തിലും അങ്ങനെത്തന്നെയാണെന്നാണ് ആരാധകര്‍ കരുതിയിരുന്നത്. താരജോഡികളുടെ വിവാഹത്തെപ്പറ്റി സോഷ്യല്‍ മീഡിയ ചര്‍ച്ചചെയ്യാന്‍ തുടങ്ങിയിട്ട് കുറച്ച് കാലമായി. ബാഹുബലിയിലും ചിത്രത്തിന്റെ രണ്ടാം ഭാഗത്തിലും ഇവര്‍ തമ്മിലുള്ള കെമിസ്ട്രി കണ്ടാല്‍ അങ്ങനെ പറയാതിരിക്കാന്‍ തോന്നുകയുമില്ല.  

അതേസമയം, ബാഹുബലിക്ക് ശേഷം ഇരുവരും പ്രണയത്തിലാണെന്നും ഉടന്‍ തന്നെ വിവാഹിതരാകുമെന്നുമുള്ള വാര്‍ത്തകള്‍ നിറയുമ്പോഴും തങ്ങള്‍ നല്ല സുഹൃത്തുക്കളാണെന്നാണ് ഇരുവരും പറഞ്ഞത്. ഇപ്പോള്‍ ഈ വിഷയത്തില്‍ നിലപാട് ഉറപ്പിച്ച് പറഞ്ഞ് അനുഷ്‌ക തന്നെ രംഗത്തെത്തിയിരിക്കുകയാണ്. 

'ബാഹുബലിയും ദേവസേനയും തമ്മിലുള്ള കെമസ്ട്രി ജീവിതത്തിലും ഉണ്ടാകണമെന്നില്ല. ഞാനും പ്രഭാസും വളരെ നല്ല സുഹൃത്തുക്കളാണ്. ഒരിക്കലും തമ്മില്‍ വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്നില്ല'- അനുഷ്‌ക വ്യക്തമാക്കി.  

ആരുടേയും നിര്‍ബന്ധത്തിന് വഴങ്ങി വിവാഹം കഴിക്കാന്‍ ഉദ്ദേശിക്കുന്നില്ല. 'എനിക്ക് 20 വയസായതു മുതല്‍ള്‍ വീട്ടുകാര്‍ വിവാഹത്തിന് നിര്‍ബന്ധിക്കാന്‍ തുടങ്ങിയതാണ്. 'പക്ഷേ, ശരിയായ സമയത്ത് ശരിയായ വ്യക്തിയെ കണ്ടെത്തിയാലേ ഞാന്‍ വിവാഹം കഴിക്കു. എന്നെ മാനസിലാക്കുന്നതുകൊണ്ടും എന്റെ വികാരത്തെ മാനിക്കുന്നതിനാലും അവരെന്നെ നിര്‍ബന്ധിക്കാതിരിക്കുകയാണ്'- അനുഷ്‌ക പറഞ്ഞു.

അങ്ങനെ നിര്‍ബന്ധം പിടിച്ച ചെയ്യേണ്ട കാര്യമല്ല വിവാഹമെന്നും അത് അതിന്റെ സമയത്ത് നടക്കുമെന്നാണ് അനുഷ്‌കയുടെ അഭിപ്രായം. അതേസമയം, വിവാഹത്തില്‍ താന്‍ വിശ്വസിക്കുന്നുവെന്നും തന്നെ പൂര്‍ണ്ണമായി ഉള്‍ക്കൊള്ളുന്ന ഒരാളുമായി മാത്രമേ വിവാഹം ചെയ്യുകയുള്ളുവെന്നും അനുഷ്‌ക പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com