ആരാധ്യയുടെ അമ്മ എന്നതാണ് നിങ്ങളുടെ ജീവിതത്തിലെ ഏറ്റവും നല്ല കഥാപാത്രം: ഐശ്വര്യയോട് രേഖ

വെള്ളിത്തിരയില്‍ 20 വിജയവര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കി നമ്മുടെ സ്വന്തം ഐശ്വര്യ റായ്ക്ക് ഇപ്പോള്‍ 44 വയസായെങ്കിലും ഇന്നും താരറാണിമാരില്‍ മുന്‍നിരയില്‍ തന്നെയുണ്ട്. 
ആരാധ്യയുടെ അമ്മ എന്നതാണ് നിങ്ങളുടെ ജീവിതത്തിലെ ഏറ്റവും നല്ല കഥാപാത്രം: ഐശ്വര്യയോട് രേഖ

1997 ജനുവരി 14ന് ഇരുവര്‍ റിലീസ് ചെയ്യുമ്പോള്‍ ഇന്ത്യന്‍ സിനിമാലോകത്തേക്ക് ഒരു അപൂര്‍വ്വസുന്ദരി കൂടി രംഗപ്രവേശനം ചെയ്തു. ലോകസുന്ദരിപ്പട്ടം നേടിയ ഐശ്വര്യ റായ് ആയിരുന്നു അത്. വെള്ളിത്തിരയില്‍ 20 വിജയവര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കി നമ്മുടെ സ്വന്തം ഐശ്വര്യ റായ്ക്ക് ഇപ്പോള്‍ 44 വയസായെങ്കിലും ഇന്നും താരറാണിമാരില്‍ മുന്‍നിരയില്‍ തന്നെയുണ്ട്. 

1994ലാണ് ഐശ്വര്യ റായിയെ ലോകസുന്ദരിയായി തെരഞ്ഞെടുക്കുന്നത്. അന്നവര്‍ക്ക് വെറും 23 വയസായിരുന്നു പ്രായം. രാജ്യാന്തര ചലച്ചിത്രമേളകളിലും അന്താരാഷ്ട്ര പരസ്യ ബ്രാന്‍ഡുകളിലും മിന്നുംതാരമായി ഐശ്വര്യ റായ് ആഗോള പ്രശസ്തി നേടി. 

2007ല്‍ അഭിഷേക് ബച്ചനുമായുള്ള വിവാഹശേഷവും അഭിനയം ഐശ്വര്യ റായ് തുടര്‍ന്നു. ആരാധ്യക്ക് ജന്‍മം നല്‍കി അധികം വൈകാതെ ക്യാമറയ്ക്ക് മുന്നിലേക്ക് വരാന്‍ താരത്തിന് വിഷമമുണ്ടായില്ല. നാല്‍പ്പത്തിനാലാം വയസിലും യുവതാരങ്ങളെ പോലും പിന്തള്ളി ഐശ്വര്യ റായ് വെള്ളിത്തിരയില്‍ തുടരുകയാണ്. 

ചലച്ചിത്രലോകത്ത് 20 വര്‍ഷം തികച്ച ഐശ്വര്യക്ക് ആശംസകള്‍ അറിയിച്ച് നടി രേഖ അടക്കമുള്ളവര്‍ രംഗത്തെത്തി.  രേഖ അയച്ച കത്തില്‍ തുടക്കത്തില്‍ എന്റെ ഐശ്വര്യയ്ക്ക് എന്നും അവസാനം രേഖ മാ (അമ്മ രേഖ) എന്നുമാണ് എഴുതിയിരുന്നത്. അവര്‍ തമ്മിലുള്ള ബന്ധം സൂചിപ്പിക്കുന്നതാണ് ഇത്.

'നീ ഒരു പുഴ പോലെയാണ്. എവിടെ പോകണമെന്ന് ആശിക്കുന്നുവോ അവിടെത്തെന്നെ ഒഴുകിയെത്തുന്നു. ഏറെ ദൂരം മുന്നോട്ടുപോയിക്കഴിഞ്ഞു. ഒരുപാട് പ്രതിസന്ധികള്‍ നേരിട്ടു. എന്നിട്ടും ഒരു ഫീനിക്‌സ് പക്ഷിയെ പോലെ ഉദിച്ചുയര്‍ന്നു'- രേഖ ഐശ്വര്യയ്ക്കുള്ള കത്തില്‍ എഴുതി.

'ജീവിതത്തില്‍ നമ്മള്‍ എത്ര ശ്വാസം എടുത്തുവെന്നതല്ല മുഖ്യമെന്നും നമ്മുടെ ഓരോ ശ്വാസത്തിലും എന്തെല്ലാം ഓര്‍മ്മകള്‍ നമ്മള്‍ ഉണ്ടാക്കി'യെന്നതാണെന്നുമുള്ളതാണ്. മാത്രമല്ല ആരാധ്യയുടെ അമ്മ എന്നതാണ് നിങ്ങളുടെ ജീവിതത്തിലെ നല്ല കഥാപാത്രമെന്നും രേഖ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com