ശിവയുടെ 'വിശ്വാസം' കാക്കാന്‍ 'തല'യും 'മക്കള്‍ സെല്‍വനും' ഒന്നിക്കുന്നു; സന്തോഷം പങ്കുവെച്ച് വിജയ് സേതുപതി

നയന്‍താരയാണ് ചിത്രത്തിലെ നായിക
ശിവയുടെ 'വിശ്വാസം' കാക്കാന്‍ 'തല'യും 'മക്കള്‍ സെല്‍വനും' ഒന്നിക്കുന്നു; സന്തോഷം പങ്കുവെച്ച് വിജയ് സേതുപതി

തെന്നിന്ത്യന്‍ താരങ്ങളായ തല അജിത്തും വിജയ് സേതുപതിയും ആദ്യമായി ഒന്നിക്കുന്നു. അജിത്ത്- ശിവ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന വിശ്വാസത്തിലാണ് സേതുപതി പ്രധാന വേഷത്തില്‍ എത്തുന്നത്. ട്വിറ്ററിലൂടെ വിജയ് സേതുപതി തന്നെയാണ് വിവരം പങ്കുവെച്ചത്. നയന്‍താരയാണ് ചിത്രത്തിലെ നായിക. 

അജിത്തിന്റെ  58ാമത്തെ ചിത്രമാണിത്. സൂപ്പര്‍ഹിറ്റായ വിവേഗത്തിന് ശേഷം അജിത്- ശിവ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന നാലാമത്തെ ചിത്രമെന്ന പ്രത്യേകതയും വിശ്വാസത്തിനുണ്ട്. കുറഞ്ഞ സമയം കൊണ്ടാണ് വിജയ് സേതുപതി തമിഴ് സിനിമ ലോകത്ത് തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചത്. വ്യത്യസ്തങ്ങളായ കഥാപാത്രങ്ങളായ മക്കള്‍ സെല്‍വന്‍ എന്ന് അറിയപ്പെടുന്ന താരത്തിന്റെ മുഖമുദ്രം. തലയും മക്കള്‍ സെല്‍വനും ഒന്നിക്കുന്നത് ആരാധകരെ ആവേശത്തിലാക്കിയിരിക്കുകയാണ്. 

സത്യജ്യോതി ഫിലിംസാണ് ചിത്രം നിര്‍മിക്കുന്നത്. ജനുവരിയില്‍ ചിത്രീകരണം ആരംഭിച്ച വിശ്വാസം ദീപാവലിക്ക് റിലീസ് ചെയ്യുമെന്നാണ് പ്രതീക്ഷ.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com