ചുവന്ന ലെഹങ്കയില്‍ സുന്ദരിയായി ശ്രിയ; വിവാഹചിത്രങ്ങള്‍ പുറത്ത്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 20th March 2018 12:29 PM  |  

Last Updated: 20th March 2018 12:29 PM  |   A+A-   |  

shriya

 

കഴിഞ്ഞ ദിവസമാണ് ഉദയ്പൂരില്‍വെച്ച് തെന്നിന്ത്യന്‍ താരസുന്ദരി ശ്രിയ ശരണിന്റെ കഴുത്തില്‍ റഷ്യന്‍ ടെന്നീസ് താരം ആന്ദ്രേ കൊഷ്ചീവിന്‍ വരണമാല്യം ചാര്‍ത്തിയത്. വിവാഹവാര്‍ത്തകള്‍ പുറത്തുവന്നിട്ടും ഇതിനെക്കുറിച്ച് പ്രതികരിക്കാന്‍ ശ്രിയ തയാറായിരുന്നില്ല. ഇപ്പോള്‍ താരവിവാഹത്തിന്റെ ചിത്രങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. 

ഹിന്ദു മതാചാരപ്രകാരമാണ് വിവാഹം നടന്നത്. പരമ്പരാഗതമായ ചുവന്ന ലെഹങ്കയും ആഭരണങ്ങളുമാണ് ശ്രിയയുടെ വിവാഹവേഷം. ബന്ദ്ഗല സ്യൂട്ടും തലപ്പാവുമാണ് കൊഷ്ചീവിന്‍ ധരിച്ചിരിക്കുന്നത്. തന്റെ പ്രണയത്തിനുവേണ്ടി ഹിന്ദിയില്‍ കൊഷ്ചീവിന്‍ കവിത ചൊല്ലുന്നതിന്റെ വീഡിയോയും പുറത്തുവന്നിട്ടുണ്ട്. 

ശ്രിയയും ആന്ദ്രേയും വര്‍ഷങ്ങളായി പ്രണയത്തിലായിരുന്നതായി നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നു. 

ഹരിദ്വാര്‍ സ്വദേശിയായ ശ്രിയ തെന്നിന്ത്യയിലും ബോളിവുഡിലും ഒരുപോലെ ശ്രദ്ധ നേടിയ താരമാണ്. 2001ല്‍ ഇഷ്ടം എന്ന തെലുങ്ക് ചിത്രത്തിലൂടെയാണ് ശ്രിയയുടെ അരങ്ങേറ്റം. മമ്മൂട്ടിക്കും പൃഥിരാജിനുമൊപ്പം പോക്കിരിരാജയിലും മോഹന്‍ലാലിനൊപ്പം കാസനോവയിലും ശ്രിയ അഭിനയിച്ചിട്ടുണ്ട്.  കാര്‍ത്തിക് നരേന്‍ സംവിധാനം ചെയ്യുന്ന നരകാസുരനാണ് ശ്രിയയുടെ റിലീസിനൊരുങ്ങുന്ന ചിത്രം. അരവിന്ദ് സാമിയും ഇന്ദ്രജിത്തുമാണ് ഇതില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നത്. ജിത്തു ജോസഫ് സംവിധാനം ചെയ്ത ദൃശ്യം അതേപേരില്‍ ഹിന്ദിയിലെടുത്തപ്പോള്‍ ശ്രിയയായിരുന്നു നായിക.