'മുന്നോട്ടു പോയിക്കൊണ്ടിരിക്കൂ, ഒരു വികാരവും അവസാനമല്ല'; ചികിത്സയ്ക്കിടെ ഇര്‍ഫാന്‍ പറയുന്നു
By സമകാലിക മലയാളം ഡെസ്‌ക് | Published: 20th March 2018 11:20 AM |
Last Updated: 20th March 2018 11:21 AM | A+A A- |

അര്‍ബുദം ബാധിച്ച് ലണ്ടനില്‍ ചികിത്സയിലാണ് ബോളിവുഡ് താരം ഇര്‍ഫാന്‍ ഖാന്‍. എന്നാല്‍ ഇതുകൊണ്ടൊന്നും ഇര്‍ഫാന്റെ മനോബലത്തെ തകര്‍ക്കാനാവില്ല. രോഗത്തോട് പോരാടി വിജയം വരിക്കാനുള്ള ഒരുക്കത്തിലാണ് താരം. എല്ലാത്തിനേയും മറികടന്ന് താന്‍ തിരിച്ചുവരുമെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ഇര്‍ഫാന്‍ തന്റെ ഇന്‍സ്റ്റാഗ്രാം പോസ്റ്റിലൂടെ.
തന്റെ നിഴലിന്റെ ചിത്രത്തിനൊപ്പം ഒരു കവിതയും ഉള്‍പ്പെടുത്തിക്കൊണ്ടാണ് താരത്തിന്റെ പോസ്റ്റ്. ജീവിത്തില്‍ എന്ത് വന്നാലും നമ്മള്‍ മുന്നോട്ടു പോകുമെന്നും ഒരിക്കലും തളര്‍ന്നു പോകരുതെന്നും പറയുന്ന കവിതയാണ് അദ്ദേഹം ഉള്‍പ്പെടുത്തിയിരിക്കുന്നത്. ആരാധകര്‍ക്കുള്ള പോസ്റ്റില്‍ അവരുടെ പിന്തുണയും ഇര്‍ഫാന്‍ തേടുന്നുണ്ട്.
ന്യൂറോ എന്‍ട്രോക്രൈന്‍ ട്യൂമര്‍ ബാധിച്ചിരിക്കുകയാണെന്ന് ഇര്‍ഫാന്‍ തന്നെയാണ് ആരാധകരെ അറിയിച്ചത്. താരത്തിന് അപൂര്‍വ രോഗമാണെന്ന റിപ്പോര്‍ട്ടുകള്‍ വന്നതിന് പിന്നാലെ നിരവധി കഥകള്‍ പ്രചരിച്ചിരുന്നു. ബ്രെയിന്‍ ട്യൂമറാണെന്നും യുഎസില്‍ ചികിത്സയിലാണെന്നുമെല്ലാം റിപ്പോര്‍ട്ടുകള്‍ വന്നു. എന്നാല്‍ ഇതിനെയെല്ലാം തള്ളിക്കൊണ്ടാണ് ഇര്‍ഫാന്‍ തന്റെ രോഗവിവരം പുറത്തുവിട്ടത്.