അപ്പു പറയും ആരാവണമെന്ന്;   മികച്ച എഡിറ്റര്‍ക്കുള്ള പുരസ്‌കാരം നേടിയ ചെറുപ്പക്കാരന്റെ സിനിമ സ്വപ്‌നങ്ങള്‍

പ്രമുഖ കാലിഗ്രാഫിക് ആര്‍ട്ടിസ്റ്റും ഡിസൈനറുമായ നാരായണ ഭട്ടതിരിയുടെ മകനാണ് അപ്പു
അപ്പു പറയും ആരാവണമെന്ന്;   മികച്ച എഡിറ്റര്‍ക്കുള്ള പുരസ്‌കാരം നേടിയ ചെറുപ്പക്കാരന്റെ സിനിമ സ്വപ്‌നങ്ങള്‍

കൊച്ചി; 'ഒറ്റമുറി വെളിച്ചത്തില്‍' മിന്നിത്തിളങ്ങി നില്‍ക്കുകയാണ് അപ്പു ഭട്ടതിരി. മികച്ച എഡിറ്റിങ്ങിനുള്ള സംസ്ഥാന സര്‍ക്കാരിന്റെ പുരസ്‌കാരം സ്വന്തമാക്കിയതിന്റെ സന്തോഷത്തിലാണ് ഈ യുവാവ്. എഡിറ്റിംഗിന് പുരസ്‌കാരം നേടിയെങ്കിലും തന്റെ സിനിമ സ്വപ്‌നങ്ങളെ എഡിറ്റ് ചെയ്ത് ചുരുക്കാനൊന്നും അപ്പു തയ്യാറല്ല. മികച്ചൊരു സിനിമ സംവിധായകനാകണം എന്ന സ്വപ്‌നത്തിലേക്കുള്ള യാത്രയിലാണ് ആപ്പു. 

ഒറ്റമുറിവെളിച്ചം, വീരം എന്നീ സിനിമകളുടെ ചിത്രസംയോജനത്തിനാണ് പുരസ്‌കാരം നേടിയത്. ദുല്‍ഖര്‍ സല്‍മാന്റെ കന്നിചിത്രം സെക്കന്‍ഡ് ഷോയില്‍ അസിസ്റ്റന്റ് ഡയറക്റ്ററായാണ് അപ്പു സിനിമയിലേക്ക് ചുവടുവെക്കുന്നത്. അവിചാരിതമായാണ് അപ്പു എഡിറ്റിങ്ങിലേക്ക് വരുന്നത്. സെക്കന്‍ഡ് ഷോയ്ക്ക് ശേഷം സ്വന്തമായി ഒരു സിനിമ എടുക്കാനുള്ള പദ്ധതിയിലായിരുന്നു. അതിനിടെ ചില എഡിറ്റിംഗ് വര്‍ക്കുകള്‍ ചെയ്യുമായിരുന്നു. അങ്ങനെയാണ് ഒരാള്‍പൊക്കത്തിലേക്ക് എത്തുന്നത്.' അപ്പു പറഞ്ഞു. കുഞ്ഞിരാമായണം, ഒഴിവുദിവസത്തെ കളി, മാന്‍ഹോള്‍ എന്നിവയെല്ലാം ഇതിന് പിന്നാലെ ചെയ്തു. 

ഇഷ്ടമേഖല അല്ലെങ്കിലും പുരസ്‌കാരം കിട്ടിയതിന്റെ സന്തോഷത്തിലാണ് അപ്പു. ഇപ്പോള്‍ കൈ നിറയെ സിനിമകളാണ് അപ്പുവിന്‌. ഉടലാഴം, തീവണ്ടി ഉള്‍പ്പടെയുള്ള ചിത്രങ്ങളുടെ എഡിറ്റിംഗ് ചെയ്യുന്നത് അപ്പുവാണ്. സിനിമയുടെ ഭാഗമായി നില്‍ക്കുന്നത് അപ്പു ആസ്വദിക്കുന്നുണ്ട്. ഇന്ന് എഡിറ്റിംഗിലാണെങ്കിലും തന്റെ സംവിധായക സ്വപ്‌നങ്ങള്‍ യാഥാര്‍ത്ഥ്യമാകുമെന്ന പ്രതീക്ഷയിലാണ് ഈ യുവാവ്. 

അപ്പു ഭട്ടതിരിയെക്കുറിച്ച് ശരിക്ക് അറിയുന്നവര്‍ക്ക് അദ്ദേഹത്തിന്റെ വിജയത്തില്‍ അത്ഭുതമൊന്നുമുണ്ടാകില്ല. പ്രമുഖ കാലിഗ്രാഫിക് ആര്‍ട്ടിസ്റ്റും ഡിസൈനറുമായ നാരായണ ഭട്ടതിരിയുടെ മകനാണ് അപ്പു. അക്ഷരങ്ങളെ വരച്ചുവെക്കുന്ന അച്ഛന്റെ വര്‍ക്കുകള്‍ കണ്ടാണ് അപ്പു വളര്‍ന്നത്. അടുത്തിടെ അദ്ദേഹത്തിന്റെ വര്‍ക്കുകള്‍ അന്താരാഷ്ട്ര ശ്രദ്ധ നേടിയത്. ദക്ഷിണ കൊറിയന്‍ സര്‍ക്കാര്‍ സംഘടിപ്പിച്ച മികച്ച കാലിഗ്രാഫി വര്‍ക്കിനുള്ള ഗിക്ഗി പുരസ്‌കാരം നാരായണ ഭട്ടതിരി സ്വന്തമാക്കിയിരുന്നു. ഇത് നേടുന്ന ആദ്യ ഇന്ത്യക്കാരനാണ് നാരായണ ഭട്ടതിരി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com