'ഒളിച്ച് നിന്ന് അയാള്‍ എന്റെ നഗ്നത പകര്‍ത്തി, പ്രതികരിച്ചില്ലായിരുന്നെങ്കില്‍ ഞാന്‍ ഇന്റര്‍നെറ്റില്‍ തരംഗമായേനേ'; രണ്‍വീര്‍ സിങ്

പ്രശസ്തമായ ജിംനേഷ്യത്തില്‍ വെച്ച് നടന്ന സംഭവം വിവരിച്ചുകൊണ്ടാണ് നടിമാര്‍ മാത്രമല്ല നടന്മാര്‍ക്കും ദുരനുഭവമുണ്ടാകുന്നുണ്ടെന്ന് രണ്‍വീര്‍ പറഞ്ഞത്
'ഒളിച്ച് നിന്ന് അയാള്‍ എന്റെ നഗ്നത പകര്‍ത്തി, പ്രതികരിച്ചില്ലായിരുന്നെങ്കില്‍ ഞാന്‍ ഇന്റര്‍നെറ്റില്‍ തരംഗമായേനേ'; രണ്‍വീര്‍ സിങ്

നടിമാര്‍ മാത്രമല്ല നടന്മാരും ചൂഷണത്തിന് ഇരയാകുന്നുണ്ടെന്ന് വ്യക്തമാക്കി ബോളിവുഡ് താരം രണ്‍വീര്‍ സിങ്. തന്റെ നഗ്നചിത്രങ്ങള്‍ പകര്‍ത്താന്‍ ഒരാള്‍ ശ്രമിച്ചെന്നും കൃത്യസമയത്ത് പ്രതികരിച്ചില്ലായിരുന്നെങ്കില്‍ താനും ഇന്റര്‍നെറ്റിലെ തരംഗമാകുമായിരുന്നെന്നും താരം വ്യക്തമാക്കി. ഒരു ദേശീയ മാധ്യമം സംഘടിപ്പിക്കുന്ന സമ്മിറ്റിലാണ് രണ്‍വീറിന്റെ വെളിപ്പെടുത്തല്‍. 

പ്രശസ്തമായ ജിംനേഷ്യത്തില്‍ വെച്ച് നടന്ന സംഭവം വിവരിച്ചുകൊണ്ടാണ് നടിമാര്‍ മാത്രമല്ല നടന്മാര്‍ക്കും ദുരനുഭവമുണ്ടാകുന്നുണ്ടെന്ന് രണ്‍വീര്‍ പറഞ്ഞത്. 'കുളിമുറിയില്‍ നിന്ന് തൊട്ടടുത്തുള്ള ഡ്രസ്സിംഗ് റൂമിലേക്ക് മാറുകയായിരുന്നു. ഞാന്‍ നഗ്‌നനായിരുന്നു. പെട്ടന്നാണ് ഞാന്‍ ശ്രദ്ധിച്ചത് ഒരാള്‍ ഒളിച്ചു നിന്ന് എന്റെ വീഡിയോ എടുക്കുന്നു. ഞാന്‍ കണ്ടു എന്ന് ഉറപ്പായപ്പോള്‍ അയാള്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചു. ആദ്യം തരിച്ചു നിന്നു. പിന്നീട് മനസ്സാന്നിധ്യം വീണ്ടെടുത്തു. ഓടിച്ചെന്ന് മൊബൈല്‍ തട്ടിപ്പറച്ച് അതിലെ വീഡിയോകള്‍ എല്ലാം നീക്കം ചെയ്തു. അങ്ങനെ ചെയ്തില്ലായിരുന്നു എങ്കില്‍ ഒരിക്കല്‍ ഞാനും തരംഗമാകുമായിരുന്നു.' താരം പറഞ്ഞു. 

നടനെന്ന നിലയില്‍ ആളുകളുടെ ശ്രദ്ധ പിടിച്ചു പറ്റുമ്പോള്‍ ഉണ്ടാകുന്ന സന്തോഷത്തെക്കുുറിച്ച് വിശദീകരിച്ചപ്പോഴാണ് തന്നെ വിഷമിപ്പിച്ച സംഭവത്തെക്കുറിച്ച് രണ്‍വീര്‍ തുറന്നു പറഞ്ഞത്. തന്റെ ഇത്രയും കാലത്തെ ജീവിതം കൊണ്ട് ആരാധകരേയും ശല്യക്കാരെയും തിരിച്ചറിയാന്‍ പഠിച്ചെന്നും താരം കൂട്ടിച്ചേര്‍ത്തു. ഇതിന് മുന്‍പ് കാസ്റ്റിംഗ് കൗച്ചിനെക്കുറിച്ച് രണ്‍വീര്‍ തുറന്നുപറഞ്ഞത് വലിയ ചര്‍ച്ചയായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com