'ഷാഹിദ് കിടക്കയില്‍ എങ്ങനെയാണ്?' ; ഭര്‍ത്താവിന്റെ മുഖം ചുവപ്പിച്ച് മിറയുടെ ഉത്തരം

ലൈംഗിക ജീവിതത്തെക്കുറിച്ചുള്ള ചോദ്യത്തിനുള്ള താരപത്‌നിയുടെ മറുപടിയാണ് എല്ലാവരേയും ഞെട്ടിച്ചത്
'ഷാഹിദ് കിടക്കയില്‍ എങ്ങനെയാണ്?' ; ഭര്‍ത്താവിന്റെ മുഖം ചുവപ്പിച്ച് മിറയുടെ ഉത്തരം

ഷാഹിദിനെ വിവാഹം കഴിക്കുന്നതുവരെ മിറ രജ്പുത്തിന് സിനിമ മേഖലയുമായി ബന്ധമൊന്നുമില്ലായിരുന്നു. എന്നാല്‍ ഇപ്പോള്‍ ഷാഹിദിനെപ്പോലെ ശക്തമായ ആരാധക പിന്തുണ മിറയ്ക്കുമുണ്ട്. നേരേ വാ നേരേ പോ എന്ന മിറയുടെ സ്വഭാവമാണ് കൂടുതല്‍ പേരെയും ആകര്‍ഷിച്ചത്. ഭര്‍ത്താവിനൊപ്പമുള്ള ചാറ്റ് ഷോകളില്‍ പങ്കെടുത്ത് മിറ ഇത് മുന്‍പും തെളിയിച്ചിട്ടുണ്ട്. 

എന്നാല്‍ നേഹ ദൂപികയുടെ ചാറ്റ്‌ഷോയില്‍ പങ്കെടുത്തുകൊണ്ടുള്ള മിറയുടെ മറുപടികേട്ട് കണ്ണ് തള്ളിയിരിക്കുകയാണ് ആരാധകര്‍. ലൈംഗിക ജീവിതത്തെക്കുറിച്ചുള്ള ചോദ്യത്തിനുള്ള താരപത്‌നിയുടെ മറുപടിയാണ് എല്ലാവരേയും ഞെട്ടിച്ചത്. ചോദ്യം വന്നപ്പോള്‍ തന്നെ ഷാഹിദ് നിശബ്ദനായി. എന്നാല്‍ മിറ മടിച്ചു നിന്നില്ല. തന്റെ ഭര്‍ത്താവിന് കിടക്കയില്‍ ഒരു നിയന്ത്രണവുമില്ലെന്ന് മിറ പറഞ്ഞു. ഭാര്യയുടെ മറുപടി കേട്ട് ഷാഹിദിന്റെ മുഖം ചുവന്നുതുടുത്തു. 

ഇത് ആദ്യമായല്ല മിറയും ഷാഹിദും തങ്ങളുടെ വ്യക്തിജീവിതത്തെക്കുറിച്ച് തുറന്നു പറയുന്നത്. അതിന് മുന്‍പ് കരണ്‍ ജോഹറിന്റെ ഷോയിലും തങ്ങളുടെ ജീവിതത്തിലെ ചില കാര്യങ്ങള്‍ വ്യക്തമാക്കിയിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com