'മുസ്ലീമായ അമീര്‍ഖാനെ എന്തിനാണ് മഹാഭാരതത്തില്‍ അഭിനയിപ്പിക്കുന്നത്?'; വര്‍ഗീയവിഷം ചീറ്റിയവര്‍ക്ക് മറുപടിയുമായി ജാവേദ് അക്തര്‍

'മുസ്ലീമായ അമീര്‍ഖാനെ എന്തിനാണ് മഹാഭാരതത്തില്‍ അഭിനയിപ്പിക്കുന്നത്?'; വര്‍ഗീയവിഷം ചീറ്റിയവര്‍ക്ക് മറുപടിയുമായി ജാവേദ് അക്തര്‍

ആയിരം കോടി മുതല്‍ മുടക്കില്‍ ബോളിവുഡ് താരം അമീര്‍ ഖാനെ നായകനാക്കി മഹാഭാരതം ഒരുങ്ങുന്നുവെന്ന വാര്‍ത്ത കഴിഞ്ഞ ദിവസമാണ് വന്നത്. പിന്നാലെ എത്തി വിവാദങ്ങളും. മുസ്ലീമായ അമീര്‍ ഖാന്‍ ഹിന്ദുക്കളുടെ പുണ്യ ഇതിഹാസത്തില്‍ നായകനാക്കുന്നതിനെതിരേ ഒരു വിഭാഗം സോഷ്യല്‍ മീഡിയയില്‍ പ്രചരണം നടത്തുകയാണ്. 

എന്തിനാണ് ഒരു മുസ്ലീമിനെ വെച്ച് ഹിന്ദു ഇതിഹാസകാവ്യമായ മഹാഭാരതം എടുക്കുന്നത്. കോണ്‍ഗ്രസ് സര്‍ക്കാരിന്റെ പോലെ മതേതരത്വത്തിന്റെ പേര് പറഞ്ഞ് നരേന്ദ്ര മോദിയുടെ ബിജെപി സര്‍ക്കാരും മാറിനില്‍ക്കുകയാണോ എന്നും ഒരാള്‍ ട്വിറ്ററിലൂടെ പറഞ്ഞു. മുഹമ്മദിന്റെ ജീവിതം ഹിന്ദുവിനെക്കൊണ്ട് അവതരിപ്പിക്കാന്‍ മുസ്ലീങ്ങള്‍ തയാറാവുമോ എന്നും ഫ്രാന്‍കോയിസ് ഗൗടിയര്‍ എന്ന പേരിലുള്ള ഫേക്ക് ട്വിറ്റര്‍ അക്കൗണ്ടിലൂടെ ചോദിച്ചു. 

ട്വീറ്റ് വന്നതിന് പിന്നാലെ ഇതിന് മറുപടിയുമായി സാഹിത്യകാരന്‍ ജാവേദ് അക്തര്‍ രംഗത്തെത്തി. അക്കൗണ്ട് ഉടമയെ നീചന്‍ എന്നുവിളിച്ചാണ് അദ്ദേഹം തുടങ്ങുന്നത്. പീറ്റര്‍ ബ്രൂക്‌സിന്റെ ഫ്രാന്‍സിലെ മഹാഭാരം കണ്ടിട്ടുണ്ടാവില്ല. രാജ്യത്ത് അത്തരം വിഷചിന്ത പ്രചരിപ്പിക്കാന്‍ പണം തരുന്ന വിദേശ ഏജന്‍സി ഏതെന്ന് അറിയാന്‍ എനിക്ക് ആഗ്രഹമുണ്ട് അദ്ദേഹം കുറിച്ചു.

മുകേഷ് അംബാനിയാണ് ചിത്രത്തിന്റെ നിര്‍മ്മാണം നടത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ചിത്രത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com