സെറ്റ് മുണ്ടുടുത്ത് ശാലീനയായി മഞ്ജു: ഒടിയനിലെ ലുക്ക് പുറത്ത്

കാത്തിരിപ്പിനുശേഷം ഇപ്പോള്‍ ഒടിയനിലെ മഞ്ജുവാര്യരുടെ കഥാപാത്രത്തിന്റെ ലുക്ക് പുറത്ത് വന്നിരിക്കുകയാണ്.
സെറ്റ് മുണ്ടുടുത്ത് ശാലീനയായി മഞ്ജു: ഒടിയനിലെ ലുക്ക് പുറത്ത്

ടിയനിലെ മോഹന്‍ലാലിന്റെ ലുക്ക് കണ്ടപ്പോഴുണ്ടായ ആരാധാകരുടെ ഞെട്ടല്‍ ഇതുവരെ വിട്ടുമാറിയിട്ടില്ല. അത്രക്ക് മേക്ക്ഓവര്‍ ആയിരുന്നു. അതുകൊണ്ട് തന്നെ ചിത്രത്തിലെ നായികയായ മഞ്ജു വാര്യര്‍ എങ്ങനെ പ്രത്യക്ഷപ്പെടും എന്ന കാര്യത്തില്‍ ആരാധകര്‍ക്ക് വലിയ ആകാംക്ഷയുണ്ടായിരുന്നു. കാത്തിരിപ്പിനുശേഷം ഇപ്പോള്‍ ഒടിയനിലെ മഞ്ജുവാര്യരുടെ കഥാപാത്രത്തിന്റെ ലുക്ക് പുറത്ത് വന്നിരിക്കുകയാണ്.

മഞ്ജു അവതരിപ്പിക്കുന്ന 30കാരിയായ പ്രഭ എന്ന കഥാപാത്രത്തിന്റെ ലുക്കാണ് പുറത്തുവിട്ടിരിക്കുന്നത്. ആദ്യമായാണ് മഞ്ജുവിന്റെ ഒടിയനിലെ രൂപം പുറത്തുവിടുന്നത്. കഴിഞ്ഞ ദിവസം ലൊക്കേഷനിലെത്തിയ വിഖ്യാത ഫോട്ടോഗ്രാഫര്‍ നിക് ഉട്ടാണ് ചിത്രങ്ങള്‍ തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെ പുറത്തുവിട്ടത്.

ചിത്രത്തിന്റെ അവസാനഘട്ട ചിത്രീകരണം പാലക്കാട്ടെ ഒളപ്പമണ്ണ മനയില്‍ നടന്നു കൊണ്ടിരിക്കുകയാണ്. പ്രകാശ് രാജാണ് ചിത്രത്തിലെ മറ്റൊരു പ്രധാനപ്പെട്ട വേഷം ചെയ്യുന്നത്. അദ്ദേഹത്തിന്റെ ചിത്രവും നിക് ഉട്ട് പോസ്റ്റ് ചെയ്തിട്ടുണ്ട്. രാവുണ്ണി എന്ന കഥാപാത്രത്തെയാണ് അദ്ദേഹം അവതരിപ്പിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com