''ഈ ശരീരവും വെച്ച് നീയിങ്ങനെ കരയാതെടാ'',  ദുല്‍ഖര്‍ നല്‍കിയ സര്‍പ്രൈസില്‍ കരയുന്ന സുഡുവിനോട് മലയാളികള്‍

ദുല്‍ഖറിനയച്ച മെസേജിന്റെ സ്‌ക്രീന്‍ഷോട്ട് സഹിതം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തായിരുന്നു തന്റെ സങ്കടം സുഡു എല്ലാ മലയാളികളുടേയും മുന്നിലേക്ക് വെച്ചത്
''ഈ ശരീരവും വെച്ച് നീയിങ്ങനെ കരയാതെടാ'',  ദുല്‍ഖര്‍ നല്‍കിയ സര്‍പ്രൈസില്‍ കരയുന്ന സുഡുവിനോട് മലയാളികള്‍

ഭാഷ തീര്‍ക്കുന്ന അതിര്‍വരുമ്പുകളെ ചെറു ചിരിയിലൂടെ തകര്‍ത്തും, കുട്ടികളെ പോലെ പൊട്ടിക്കരഞ്ഞുമെല്ലാം കയ്യടി നേടി മലയാളികളുടെ പ്രിയപ്പെട്ടവനാവുകയാണ് സുഡു. മലപ്പുറത്തിന്റെ ഫുട്‌ബോള്‍ ഭ്രാന്തിന്റെ പശ്ചാത്തലത്തില്‍ നാടകീയത തെല്ലും തൊടാതെ കഥ പറയുന്ന സുഡാനി ഫ്രം നൈജിരിയയ്ക്ക് എല്ലാ കോണുകളില്‍ നിന്നും പ്രശംസ ലഭിക്കുന്നതിന് ഇടയിലാണ് സുഡുവായെത്തിയ സാമൂവലിന്റെ വരവ്. 

ദുല്‍ഖര്‍ സല്‍മന് മെസേജ് അയച്ചിട്ടും പ്രതികരണം ലഭിക്കാത്തതിലെ പരാതി പറഞ്ഞായിരുന്നു സാമുവല്‍ റോബിന്‍സനിന്റെ വരവ്. ദുല്‍ഖറിനയച്ച മെസേജിന്റെ സ്‌ക്രീന്‍ഷോട്ട് സഹിതം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തായിരുന്നു തന്റെ സങ്കടം സുഡു എല്ലാ മലയാളികളുടേയും മുന്നിലേക്ക് വെച്ചത്. 

സുഡുവിനെ ആശ്വസിപ്പിക്കാന്‍ മാനേജര്‍ മജീദിനെ പോലെ മലയാളികള്‍ പാടുപെടുന്നതിന് ഇടയില്‍ അതാ എത്തി സാമുവലിന്റെ  ഫേസ്ബുക്ക് ലൈവ്. എക്‌സൈറ്റ്‌മെന്റ് മറച്ചുവയ്ക്കാനാവാതെ, കരഞ്ഞ് കരഞ്ഞായിരുന്നു ലൈവില്‍ സുഡാനി ഫ്രം നൈജീരിയ പ്രത്യക്ഷപ്പെട്ടത്. കാര്യം വേറൊന്നുമല്ല. മെസേജിന് മറുപടി കൊടുക്കാതിരുന്ന ദുല്‍ഖര്‍ ട്വിറ്ററിലും ഇന്‍സ്റ്റഗ്രാമിലുമെല്ലാം തന്നെ ഫോളോ ചെയ്തിരിക്കുന്നു എന്ന സന്തോഷം ഏല്ലാരേം വിളിച്ചറിയിക്കാനാണ് താരം ലൈവിലെത്തിയത്. 

പറഞ്ഞിട്ടും പറഞ്ഞിട്ടും സന്തോഷം അടയ്ക്കാന്‍ ആ ആഫ്രിക്കക്കാരന് സാധിക്കുന്നില്ല. മജീദിനൊപ്പം ജേഴ്‌സി കൈമാറി കളിക്കളം വിട്ടെങ്കിലും മലയാള സിനിമയോടുള്ള ഇഷ്ടം വിട്ടുപോകാന്‍ താന്‍ തയ്യാറല്ലെന്ന സൂചന തന്നെ നല്‍കുകയാണ് സുഡു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com