ട്വിറ്ററിലും ലാല്‍ മാജിക്ക്; 50 ലക്ഷം ഫോളോവേഴ്‌സുള്ള ആദ്യ മലയാള താരമായി മോഹന്‍ലാല്‍

ട്വിറ്റര്‍ ഫോളോവേഴ്‌സിന്റെ എണ്ണത്തില്‍ ദുല്‍ഖര്‍ സല്‍മാനാണ് രണ്ടാം സ്ഥാനത്ത്
ട്വിറ്ററിലും ലാല്‍ മാജിക്ക്; 50 ലക്ഷം ഫോളോവേഴ്‌സുള്ള ആദ്യ മലയാള താരമായി മോഹന്‍ലാല്‍

സോഷ്യല്‍ മീഡിയയില്‍ ശക്തമായി ഇടപെടുന്ന താരമാണ് മോഹന്‍ലാല്‍. ഫെയ്‌സ്ബുക്കിലും ട്വിറ്ററിലും അദ്ദേഹം നിത്യ സാന്നിധ്യമാണ്. സിനിമകളിലെ മികച്ച വിജയത്തിനൊപ്പം സോഷ്യല്‍ മീഡിയയില്‍ വലിയ നേട്ടം കൈവരിച്ചിരിക്കുകയാണ് മോഹന്‍ലാല്‍. ട്വിറ്ററിലെ ഫോളോവേഴ്‌സിന്റെ എണ്ണം 50 ലക്ഷം കടന്നു. ഇതോടെ ഫോളോവേഴ്‌സിന്റെ എണ്ണം 50 ലക്ഷം കടക്കുന്ന ആദ്യ മലയാള താരമായിരിക്കുകയാണ് മോഹന്‍ലാല്‍.

ട്വിറ്റര്‍ ഫോളോവേഴ്‌സിന്റെ എണ്ണത്തില്‍ ദുല്‍ഖര്‍ സല്‍മാനാണ് രണ്ടാം സ്ഥാനത്ത്. 15 ലക്ഷം പേരാണ് ദുല്‍ഖറിനെ ഫോളോ ചെയ്യുന്നത്. മമ്മൂട്ടിക്ക് 9.6 ലക്ഷം ആരാധകരാണുള്ളത്. മോഹന്‍ലാലിന്റെ അന്യഭാഷ ചിത്രങ്ങളുടെ വിജയമാണ് ഫോളോവേഴ്‌സിന്റെ എണ്ണം കുത്തനെ വര്‍ധിക്കാന്‍ കാരണമായത്. തെലുങ്ക് ചിത്രങ്ങളായ വിസ്മയം, ജനതാ ഗാരേജ് കന്നട ചിത്രം മൈത്രി എന്നിവ മികച്ച വിഡയമായിരുന്നു. 

എട്ടു വര്‍ഷം മുന്‍പാണ് മോഹന്‍ലാല്‍ ട്വിറ്ററില്‍ അക്കൗണ്ട് തുടങ്ങുന്നത്. ട്വിറ്ററില്‍ 10 ലക്ഷം ഫോളോവേഴ്‌സിനെ നേടുന്ന ആദ്യ മലയാളി താരമെന്ന റെക്കോര്‍ഡ് 2016 ല്‍ തന്നെ മോഹന്‍ലാല്‍ മറികടന്നിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com