ലംബോര്‍ഗിനിയുടെ മൈലേജ് എത്രയാ കണ്ണാ, കാളിദാസിനോട് ജയറാമിന്റെ ചോദ്യമെത്തി

ലംബോര്‍ഗിനിയുടെ മൈലേജ് ചോദിച്ച ലോകത്തിലെ ആദ്യ വ്യക്തിയായിരിക്കും അപ്പയെന്നാണ് കാളിദാസ് പറയുന്നത്
ലംബോര്‍ഗിനിയുടെ മൈലേജ് എത്രയാ കണ്ണാ, കാളിദാസിനോട് ജയറാമിന്റെ ചോദ്യമെത്തി

നടന്‍ പൃഥ്വിരാജിന്റെ ലംബോര്‍ഗിനി എന്താ നാട്ടിലേക്ക് കൊണ്ടുവരാത്തതിന്റെ കാരണം മല്ലികാ സുകുമാരന്‍ പറഞ്ഞതിന്റെ അലയൊലികള്‍ സമൂഹമാധ്യമങ്ങളില്‍ ഇപ്പോഴും തീര്‍ന്നിട്ടില്ല. അപ്പോഴാണ് മറ്റൊരു ലംബോര്‍ഗിനി കഥ വരുന്നത്. 

ഇത്തവണ അത് ജയറാമിന്റെ കുടുംബത്തില്‍ നിന്നാണ്. ജയറാമിന് മേളത്തോടാണ് താത്പര്യം എങ്കില്‍ മകന്‍ കാളിദാസന് ലംബോര്‍ഗിനിയോടാണ് ഇഷ്ടം. വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ തന്റെ സ്വപ്‌ന വാഹനത്തെ കുറിച്ച് കാളിദാസ് പറയുമ്പോഴായിരുന്നു ജയറാമിന്റെ ആ ചോദ്യത്തെ കുറിച്ചും കാളിദാസ് പറഞ്ഞത്. 

ലംബോര്‍ഗിനിയെ കുറിച്ച് ജയറാമിനും പാര്‍വതിക്കും കാളിദാസ് ഒരു ക്ലാസ് തന്നെ എടുത്തു. ലംബോര്‍ഗിനിയുടെ സാങ്കേതികമായ മേന്മകളെല്ലാം പറഞ്ഞതിന് ശേഷം കാളിദാസിനെ അമ്പരപ്പിച്ച് ജയറാമിന്റെ ചോദ്യമെത്തി. കണ്ണാ ഈ വണ്ടിക്ക് എന്തു മൈലേജ് കിട്ടുമെന്നായിരുന്നു ജയറാമിന്റെ ചോദ്യം. ലംബോര്‍ഗിനിയുടെ മൈലേജ് ചോദിച്ച ലോകത്തിലെ ആദ്യ വ്യക്തിയായിരിക്കും അപ്പയെന്നാണ് കാളിദാസ് പറയുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com