'മലപ്പുറത്തിന്റെ സ്‌നേഹവും കരുത്തുമാണ് മുസ്ലിം ലീഗും കുഞ്ഞാലി കുട്ടി സാഹിബും'; തിരുത്തുമായി സുരാജ് വെഞ്ഞാറമൂട് 

'മലപ്പുറത്തിന്റെ സ്‌നേഹവും കരുത്തുമാണ് മുസ്ലിം ലീഗും കുഞ്ഞാലി കുട്ടി സാഹിബും'; തിരുത്തുമായി സുരാജ് വെഞ്ഞാറമൂട് 

ചിത്രത്തെ പ്രശംസിച്ചുകൊണ്ടുള്ള പോസ്റ്റില്‍ നിന്ന് വിവാദ ഭാഗം നീക്കം ചെയ്തിട്ടുണ്ട്

സുഡാനി ഫ്രം നൈജീരിയയെ പ്രശംസിച്ചുകൊണ്ടുള്ള ഫേയ്‌സ്ബുക്ക് പോസ്റ്റ് വിവാദമായതിന് പിന്നാലെ ഖേദ പ്രകടനവുമായി സുരാജ് വെഞ്ഞാറമൂട്. മലപ്പുറത്തിന്റെ സ്‌നേഹവും കരുത്തുമാണ് മുസ്ലീം ലീഗും കുഞ്ഞാലിക്കുട്ടി സാഹിബുമെന്നാണ് പുതിയ പോസ്റ്റില്‍ സുരാജ് പറയുന്നത്. ലീഗും കുഞ്ഞാലിക്കുട്ടിയും കോണി ചിഹ്നവുമില്ലാത്ത കൊതിപ്പിക്കുന്ന മലപ്പുറത്തിന്റെ ഭംഗിയാണ് ചിത്രത്തിനെന്നാണ് കഴിഞ്ഞ ദിവസം പോസ്റ്റ് ചെയ്ത കുറിപ്പില്‍ സുരാജ് പറഞ്ഞത്. ഇതിനെതിരേ നിരവധി പേര്‍ രംഗത്തെത്തിയതിന് പിന്നാലെയാണ് സുരാജിന്റെ വിശദീകരണം. 

മലപ്പുറത്തിന്റെ സ്‌നേഹവും കരുതലും മറ്റൊരു ആംഗിളിലൂടെ സുഡാനിയില്‍ പ്രേക്ഷകരെ കാണിച്ചു എന്നാണ് താന്‍ ഉദ്ദേശിച്ചതെന്ന് അദ്ദേഹം പറഞ്ഞു. താന്‍ എഴുതിയതില്‍ ഏതെങ്കിലും രീതിയില്‍ ആര്‍ക്കെങ്കിലും മനപ്രയാസം നേരിട്ടുണ്ടെങ്കിലും ഖേദം പ്രകടിപ്പിക്കുന്നതായും സുരാജ് വ്യക്തമാക്കി. ചിത്രത്തെ പ്രശംസിച്ചുകൊണ്ടുള്ള പോസ്റ്റില്‍ നിന്ന് വിവാദ ഭാഗം നീക്കം ചെയ്തിട്ടുണ്ട്. 

സുരാജ് വെഞ്ഞാറമൂടിന്റെ ഫേയ്‌സ്ബുക് പോസ്റ്റ്

മലപ്പുറത്തിന്റെ സ്‌നേഹവും, ഫുട്‌ബോളും ലാളനയും എല്ലാ അര്‍ത്ഥത്തിലും കാണിച്ചു തന്ന ഒരു സിനിമ എന്ന് മാത്രമാണ് ഇന്നലെ എഴുതിയ നിരൂപണത്തില്‍ ഉദ്ദേശിച്ചത്, മലപ്പുറത്തിന്റെ സ്‌നേഹവും കരുത്തും എല്ലാമാണ് മുസ്ലിം ലീഗും കുഞ്ഞാലി കുട്ടി സാഹിബും എല്ലാം, സുഡാനി എന്ന സിനിമയിലൂടെ മലപ്പുറത്തിന്റെ സ്‌നേഹവും മറ്റൊരു ജീവനോടുള്ള കരുതലും വേറെ ഒരു ആംഗിളില്‍ പ്രേക്ഷകര്‍ക്ക് കാണിച്ചു സുഡാനി ഫ്രം നൈജീരിയ എന്ന് മാത്രമാണ് ഉദ്ദേശിച്ചത്... 
ഞാന്‍ എഴുതിയതില്‍ ഏതെങ്കിലും രീതിയില്‍ ആര്‍ക്കെങ്കിലും മനപ്രയാസം നേരിട്ടതില്‍ ഖേദം പ്രകടിപ്പിക്കുന്നു... 
സുരാജ് !!!
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com