'ലംബോര്‍ഗിനി ഉള്ളവന്റെ അന്തസ്സ്, ഇല്ലാത്തവന്റെ കുശുമ്പ്. അത്രയേയുള്ളു...സിംപിള്‍'

'ലംബോര്‍ഗിനി ഉള്ളവന്റെ അന്തസ്സ്, ഇല്ലാത്തവന്റെ കുശുമ്പ്. അത്രയേയുള്ളു...സിംപിള്‍'

അവരുടെ ജീവിതത്തിലെ ഏറ്റവും വിലപിടിപ്പുള്ള ലംബോര്‍ഗിനി അവരുടെ സുകുവേട്ടനാനെന്നെനിക്കുറപ്പാണ്

മകന്‍ പൃഥ്വിരാജ് വാങ്ങിയ ലംബോര്‍ഗിനി വീട്ടിലേക്ക് കൊണ്ടുവരാന്‍ പറ്റുന്നില്ലെന്ന് പറഞ്ഞതിന് നടി മല്ലിക സുകുമാരന് നേരെ കഴിഞ്ഞ ദിവസങ്ങളില്‍ വലിയ വിമര്‍ശനാണ് ഉയര്‍ന്നത്. വീട്ടിലേക്കുള്ള വഴി ശരിയല്ലാത്തതിനാല്‍ തിരുവനന്തപുരത്തെ വീട്ടിലേക്ക് കാര്‍ കൊണ്ടുവരാനാകുന്നില്ലെന്ന് പറഞ്ഞതിനാണ് മല്ലിക സോഷ്യല്‍ മീഡിയ ട്രോളിന് ഇരയായത്. മൂന്നര കോടി രൂപയുടെ കാര്‍ 45 ലക്ഷം ടാക്‌സ് അടച്ചാണ് പൃഥ്വിരാജ് സ്വന്തമാക്കിയത്.

മല്ലിക സുകുമാരനെ ട്രോളുന്നവര്‍ക്ക് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് പൃഥ്വിരാജിന്റെ സഹപാഠി ഡോക്റ്റര്‍ മോഹന്‍. തനിക്ക് പരിചയമുള്ള മല്ലികയെ എല്ലാവരുടേയും മുന്നില്‍ പരിചയപ്പെടുത്തുകയാണ് കുറിപ്പിലൂടെ ഗണേഷ്. എന്ത് പ്രശ്‌നമുണ്ടായാലും മക്കളെ ചേര്‍ത്ത് പിടിച്ച് ധൈര്യത്തോടെ നേരിടുന്ന അമ്മയാണ് മല്ലിക. അവര്‍ക്ക് സ്വന്തം മക്കളുടെ വിജയത്തില്‍ സന്തോഷിക്കാന്‍ അവകാശമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ലംബോര്‍ഗിനി ഉള്ളവന് അന്തസും ഇല്ലാത്തവന് കുശുമ്പുമാണെന്നും ഗണേഷ് കൂട്ടിച്ചേര്‍ത്തു. 

ഡോക്റ്റര്‍ ഗണേഷ് മോഹന്റെ ഫേയ്‌സ്ബുക് പോസ്റ്റ്

എന്റെ പത്താം ക്ലാസ്സിലെ പരീക്ഷാ ഫലം മദ്രാസിലെ സിബിഎസി സി ഓഫീസിലില്‍ നിന്നും പോയി കണ്ടുപിടിച്ചു എന്റെ ആലപ്പുഴയിലുള്ള വീട്ടിലേക്കു എന്നെ വിളിച്ചറിയിച്ചത് മല്ലികയാന്റിയാണ്.

മാര്‍ക്ക് കുറവായിരുന്നു. തലങ്ങും വിലങ്ങും പള്ളു കേട്ട എന്റെ ചെവിയില്‍ അന്ന് അവര്‍ സ്‌നേഹത്തോടെ പറഞ്ഞത് ഇന്നും ഉണ്ട്...' മോനെ പോട്ടെ സാരമില്ല ' അന്ന് ഞാന്‍ പഠിച്ചിരുന്ന സൈനിക സ്‌കൂളില്‍ വല്ലപ്പോഴും മാത്രമേ വീട്ടില്‍ നിന്ന് വരുന്നവര്‍ക്ക് പ്രവേശനം നല്‍കാറുള്ളൂ,. ഇന്ദ്രനെയും രാജുവിനെയും കാണാന്‍ അവര്‍ വരുമ്പോള്‍ ഞങ്ങള്‍ക്കും എന്തെങ്കിലും അവര്‍ എപ്പോഴും കരുതും. പന്തിയില്‍  മക്കളോട് ഒരു പക്ഷപാതവും അവര്‍ കാട്ടിയിരുന്നില്ല.

സുകുമാരന്‍ എന്ന ഒരു വല്യ മനുഷ്യന്റെ സഹധര്‍മിണി.....ഞാന്‍ അറിഞ്ഞടത്തോളം വളരെ ധൈര്യവും, ശുഭാപ്തി വിശ്വാസവും..  ഉള്ള കാര്യങ്ങള്‍ തുറന്നു പറയാന്‍ ഒരു മടിയും കാണിക്കാത്ത വ്യക്തി. അടുത്തുനിന്നും ദൂരെ നിന്നും ഞാന്‍ അവരെ മനസിലാക്കാന്‍ ശ്രമിച്ചിട്ടുണ്ട്.. മനസിലായത് ഇത്ര മാത്രം...ജീവിതത്തിന്റെ വലിയ തീച്ചൂളകളില്‍ ഉരുകുമ്പോളും മക്കളെ തന്റെ ചിറകിനടിയില്‍ സംരക്ഷിച്ചു ഉയര്‍ന്നു പറന്ന അമ്മ...

ആ അമ്മയ്ക്ക് മക്കളുടെ വിജയത്തില്‍ നാലാളറിയെ സന്തോഷിക്കാന്‍ എല്ലാ അവകാശവും ഉണ്ട്.. പിന്നെ ലംബോര്‍ഗിനി. അവരുടെ ജീവിതത്തിലെ ഏറ്റവും വിലപിടിപ്പുള്ള ലംബോര്‍ഗിനി അവരുടെ സുകുവേട്ടനാനെന്നെനിക്കുറപ്പാണ്...

പിന്നെ ഈ ലംബോര്‍ഗിനി...ഫുള്‍ ടാക്‌സ് അടച്ച ഇവന്‍ ആണുങ്ങള്‍ക്കുള്ളതാണ്. ഉള്ളവന്റെ അന്തസ്സ്, ഇല്ലാത്തവന്റെ കുശുമ്പ്. അത്രേയേയുള്ളു ... സിംപിള്‍

(വെറും 12 രൂപ ദിനം പ്രതി ഭക്ഷണ അലവന്‌സുണ്ടാര്‍ന്ന ഞങ്ങള്‍ക്ക് അവര്‍ അന്നത്തെ മുഖ്യമന്ത്രി കെ.കരുണാകരനോട് പറഞ്ഞ് അഞ്ചു രൂപാ കൂട്ടി 17 രൂപയാക്കി. എന്നിട്ടു ആ കാശിനു പട്ടാളക്കാരെ അനുസരിപ്പിച്ചു സ്‌കൂളിലെ 500 പിള്ളേര്‍ക്ക് ദിവസേന ഒരു കവര്‍ മില്‍മ പാല്‍ വാങ്ങി തന്നിട്ടുണ്ട്.... മല്ലികായാന്റി ദ് ഗ്രേറ്റ്

ആ നന്ദി കാട്ടിയതാണെന്നു കരുതിയാല്‍ മതി...)
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com