ഹൈഡ്രജന്‍ ബലൂണ്‍ പറത്തി വിജയിപ്പിച്ച് സന്തോഷിക്കുന്ന എല്ലാവര്‍ക്കും നന്ദി: കുഞ്ചാക്കോബോബന്‍

ഹൈഡ്രജന്‍ ബലൂണ്‍ ഊതി വീര്‍പ്പിച്ചപോലൊരു കുട്ടനാടന്‍ മാര്‍പ്പാപ്പ എന്ന തലക്കെട്ടോടെ ആയിരുന്നു കുഞ്ചാക്കോ ചിത്രത്തിനെ വിമര്‍ശിച്ചുള്ള റിവ്യൂ വന്നത്.
ഹൈഡ്രജന്‍ ബലൂണ്‍ പറത്തി വിജയിപ്പിച്ച് സന്തോഷിക്കുന്ന എല്ലാവര്‍ക്കും നന്ദി: കുഞ്ചാക്കോബോബന്‍

കുഞ്ചാക്കോബോബന്‍ ചിത്രം 'കുട്ടനാടന്‍ മാര്‍പ്പാപ്പ'യെ രൂക്ഷമായി വിമര്‍ശിച്ച് റിവ്യൂ എഴുതിയ മാധ്യമത്തെ പരിഹസിച്ച് കുഞ്ചാക്കോ ബോബന്‍. ഹൈഡ്രജന്‍ ബലൂണ്‍ ഊതി വീര്‍പ്പിച്ചപോലൊരു കുട്ടനാടന്‍ മാര്‍പ്പാപ്പ എന്ന തലക്കെട്ടോടെ ആയിരുന്നു കുഞ്ചാക്കോ ചിത്രത്തിനെ വിമര്‍ശിച്ചുള്ള റിവ്യൂ വന്നത്. ഇതിനെ പരിഹസിച്ച് കുഞ്ചാക്കോ ഫേസ്ബുക്കില്‍ പോസ്റ്റിട്ടിരിക്കുകയാണ്.

കുട്ടനാടിന്റെ പഞ്ചാത്തലം പ്രമേയമാക്കി നവാഗതനായ ശ്രീജിത്ത് വിജയനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ശ്രീജിത്ത് തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും. മലയാളം മൂവി മെയ്‌ക്കേഴ്‌സ് ആന്‍ഡ് ഗ്രാന്‍ഡ് ഫിലിം കോര്‍പ്പറേഷന്റെ ബാനറില്‍ ഹസീബ് ഹനീഫ്, നൗഷാദ് ആലത്തൂര്‍, അജി മേടയില്‍ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്. 

നര്‍മ്മത്തിന് പ്രാധാന്യം നല്‍കിക്കൊണ്ട് ഒരുക്കിയ കുട്ടനാടന്‍ മാര്‍പാപ്പയില്‍ കുഞ്ചാക്കോ ബോബന് പുറമെ അതിഥി രവി, അജു വര്‍ഗീസ്, ശാന്തി കൃഷ്ണ, സൗബിന്‍ ഷാഹിര്‍, ഇന്നസെന്റ്, രമേശ് പിഷാരടി, ധര്‍മ്മജന്‍, സലിംകുമാര്‍, ടിനി ടോം എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com