ഇന്ന് അനുഷ്‌കയുടെ ജന്‍മദിനം:  കോഹ്‌ലിയുടെ സമ്മാനമെന്തായിരിക്കും..!!

ഇപ്പോള്‍ ഇവരുടെ വിവാഹം കഴിഞ്ഞതിന് ശേഷമുള്ള അനുഷ്‌കയുടെ ആദ്യത്തെ ജന്‍മദിനം വന്നു ചേര്‍ന്നിരിക്കുകയാണ്.
ഇന്ന് അനുഷ്‌കയുടെ ജന്‍മദിനം:  കോഹ്‌ലിയുടെ സമ്മാനമെന്തായിരിക്കും..!!

വിരാട് കോഹ്‌ലി- അനുഷ്‌ക ദമ്പതികളുടെ പ്രണയവും വിവാഹവും ബോളിവുഡും ക്രിക്കറ്റ് ലോകവും ഒരേ പോലെ കൊണ്ടാടിയതാണ്. പ്രേക്ഷകരുടെ ഹരമായി ഇരുതാരങ്ങളും ഏറെ നാളത്തെ പ്രണയത്തിന് ശേഷം ഡിസംബര്‍ 11 ന് ഇറ്റലിയില്‍ വെച്ചായിരുന്നു വിവാഹിതരായത്. അന്നു തൊട്ട് ഇങ്ങോട്ട് താര ദമ്പതികളുടെ പിന്നാലെയാണ് ആരാധകര്‍.

ഇപ്പോള്‍ ഇവരുടെ വിവാഹം കഴിഞ്ഞതിന് ശേഷമുള്ള അനുഷ്‌കയുടെ ആദ്യത്തെ ജന്‍മദിനം വന്നു ചേര്‍ന്നിരിക്കുകയാണ്. ജന്‍മദിനത്തിന് ഒട്ടും കുറക്കാതെ തന്നെ തന്റെ ഭാര്യയെ ആശംസിച്ചുകൊണ്ട് കോഹ്‌ലി ട്വീറ്റ് ചെയ്തിട്ടുണ്ട്. 'ഞാന്‍ കണ്ടതില്‍ വെച്ച് ഏറ്റവും വിശ്വസ്തയും പോസിറ്റീവുമായ വ്യക്തിക്ക് ജന്‍മദിനാശംസംകള്‍ നേരുന്നു' എന്ന് പറഞ്ഞുകൊണ്ട് പോസ്റ്റ് ചെയ്ത ഫോട്ടോക്ക് ചുരുങ്ങിയ സമയം കൊണ്ട് 25000ത്തിലധികം ലൈക്കുകളും റീട്വീറ്റുകളുമാണ് ലഭിച്ചത്. 

അനുഷ്‌കയുടെ വായില്‍ എന്തോ വെച്ചുകൊടുക്കുന്ന സെല്‍ഫിയോടുകൂടിയാണ് കോഹ്‌ലിയുടെ ട്വീറ്റ്. ഇതേ ഫോട്ടോ തന്നെ വിരാട് ഇന്‍സ്റ്റഗ്രാമിലും പോസ്റ്റ് ചെയ്തിട്ടുണ്ട്. ഈ ജന്‍മദിനത്തില്‍ അനുഷ്‌കക്ക് ഇതില്‍ക്കൂടുതല്‍ മറ്റെന്ത് വേണം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com