'എന്നെപ്പോലെ ഒരു മകന്‍ ഇല്ലായിരുന്നെങ്കില്‍ ഇത് സംഭവിക്കില്ലായിരുന്നു'; വിവാഹവാര്‍ഷികം ആഘോഷമാക്കി പ്രണവ് പറഞ്ഞു

മകന്‍ പ്രണവാണ് ആഘോഷങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്
'എന്നെപ്പോലെ ഒരു മകന്‍ ഇല്ലായിരുന്നെങ്കില്‍ ഇത് സംഭവിക്കില്ലായിരുന്നു'; വിവാഹവാര്‍ഷികം ആഘോഷമാക്കി പ്രണവ് പറഞ്ഞു

ലയാളത്തിന്റെ പ്രിയനടന്‍ മോഹന്‍ലാലിന്റേയും ഭാര്യ സുചിത്രയുടേയും മുപ്പതാം വിവാഹമായിരുന്നു കഴിഞ്ഞദിവസം. ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കുമൊപ്പം വളരെ ആഘോഷത്തോടെയാണ് ഇരുവരും വിവാഹ വാര്‍ഷികം ആഘോഷിച്ചത്. മകന്‍ പ്രണവാണ് ആഘോഷങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്. പരിപാടിക്കിടയിലെ പ്രണവിന്റെ വാക്കുകളാണ് ഇപ്പോള്‍ അരാധകരുടെ മനസ് കീഴടക്കിയിരിക്കുന്നത്. 

എന്നെപ്പോലെ ഒരു മകന്‍ ഇല്ലെങ്കില്‍ ഇത് സംഭവിക്കില്ലായിരുന്നുവെന്നാണ് തമാശരൂപത്തില്‍ പ്രണവ് പറഞ്ഞത്. ഇത് ശരിയാണെന്ന് അടുത്തുനിന്ന സുചിത്രയും മോഹന്‍ലാലും സമ്മതിച്ചു. വീട്ടുകാരും ബന്ധുക്കളുമെല്ലാമുണ്ടായിരുന്നെങ്കിലും മകള്‍ മായ ചടങ്ങിലുണ്ടായിരുന്നില്ല. മകളെ ഒരുപാട് മിസ് ചെയ്യുന്നുണ്ടെന്നാണ് മോഹന്‍ലാല്‍ പറഞ്ഞത്. 

'ഈ അവസരത്തില്‍ ഞങ്ങളുടെ മകള്‍ മായയെ ഒരുപാട് മിസ് ചെയ്യുന്നു. എനിക്ക് നല്ല രണ്ട് മക്കളെ തന്നതിന് നന്ദി സുചീ... നീയൊരു നല്ല ഭാര്യയാണ്' മോഹന്‍ലാലിന്റെ വാക്കുകള്‍ക്ക് സുചിത്ര തലയാട്ടി. കേക്ക് മുറിച്ച് നല്‍കിയതിനൊപ്പം കവിളില്‍ ഒരുമ്മയും കൊടുത്തു. സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ് വിവാഹ വാര്‍ഷിക ആഘോഷത്തിന്റെ വീഡിയോ.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com