'മോഡല്‍ ഹിജാബ് ധരിച്ചാല്‍ സാധനം വിറ്റു പോകില്ല'; ഹിജാബ് ധരിച്ചതിന് മോഡലിന്റെ ജോലി പോയി

മോഡല്‍ മുസ്ലീമാണെന്നറിഞ്ഞാല്‍ ആളുകള്‍ സാധനങ്ങള്‍ വാങ്ങില്ലെന്ന് പറഞ്ഞാണ് മരിയയെ സൗന്ദര്യ പ്രചാരണത്തില്‍ നിന്ന് ഒഴിവാക്കിയത്
'മോഡല്‍ ഹിജാബ് ധരിച്ചാല്‍ സാധനം വിറ്റു പോകില്ല'; ഹിജാബ് ധരിച്ചതിന് മോഡലിന്റെ ജോലി പോയി

ഹിജാബ് ധരിച്ചതിന്റെ പേരില്‍ തന്റെ ജോലി നഷ്ടപ്പെട്ടെന്ന വെളിപ്പെടുത്തലുമായി മുസ്ലീം മോഡല്‍ മരിയാ ഇഡ്രിസ്സി. മോഡല്‍ മുസ്ലീമാണെന്നറിഞ്ഞാല്‍ ആളുകള്‍ സാധനങ്ങള്‍ വാങ്ങില്ലെന്ന് പറഞ്ഞാണ് മരിയയെ സൗന്ദര്യ പ്രചാരണത്തില്‍ നിന്ന് ഒഴിവാക്കിയത്. വസ്ത്ര വില്‍പ്പന കമ്പനിയായ എച്ച് ആന്‍ഡ് എമ്മിന്റെ 2015 ലെ പ്രചാരണത്തില്‍ ഹിജാബ് ധരിച്ചുകൊണ്ട് പങ്കെടുത്തതോടെയാണ് മരിയ പ്രശസ്തയാകുന്നത്. 

ഒരു അഭിമുഖത്തിലാണ് തനിക്ക് അനുഭവിക്കേണ്ടിവന്ന വിവേചനത്തെക്കുറിച്ച് മോഡല്‍ തുറന്നു പറഞ്ഞത്. ഹിജാബ് ധരിച്ചിരിക്കുന്നതിനാല്‍ തങ്ങളുടെ ഓഡിയന്‍സ് ഉല്‍പ്പന്നങ്ങള്‍ വാങ്ങില്ലെന്ന് അവര്‍ ചിന്തിച്ചിരുന്നെന്ന് മരിയ വ്യക്തമാക്കി. 'വെളുത്ത പെണ്‍കുട്ടികള്‍ ധരിക്കുന്നവ താന്‍ വങ്ങുന്നുണ്ട്. അതില്‍ വ്യത്യാസമുള്ളതായി തോന്നിയിട്ടില്ല. അതിനാല്‍ ഇത് കേട്ടപ്പോള്‍ ഞെട്ടിപ്പോയെന്നും' അവര്‍ വ്യക്തമാക്കി. 

പ്രശസ്തയായ മുസ്ലീം വനിത എന്ന നിലയില്‍ വ്യക്തമായ കാഴ്ചപ്പാടുള്ള വ്യക്തിയാണ് മരിയ. ഹിജാബ് ധരിക്കുന്നതിന്റെ പേരില്‍ മുസ്ലീം സ്ത്രീകള്‍ അനുഭവിക്കേണ്ടിവരുന്ന വിവേചനങ്ങളെപ്പറ്റിയെല്ലാം അവര്‍ തുറന്നു പറഞ്ഞിട്ടുണ്ട്. ഫ്രാന്‍സില്‍ ഹിജാബ് ധരിച്ചവരെ റീട്ടെയില്‍ സ്റ്റോറുകളില്‍ ജോലിക്കെടുക്കില്ലെന്ന പരാമര്‍ശം വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com