'മരക്കാരില്‍ പ്രണവുണ്ടോ? ഞാന്‍ അറിഞ്ഞില്ലല്ലോ'; വാര്‍ത്തകളോട് പ്രതികരിച്ച് പ്രിയദര്‍ശന്‍

ഹിന്ദി. തമിഴ്, തെലുങ്ക്, ഇംഗ്ലീഷ് ഭാഷകളിലെ അഭിനേതാക്കളും ചിത്രത്തിന്റെ ഭാഗമാകും
'മരക്കാരില്‍ പ്രണവുണ്ടോ? ഞാന്‍ അറിഞ്ഞില്ലല്ലോ'; വാര്‍ത്തകളോട് പ്രതികരിച്ച് പ്രിയദര്‍ശന്‍

മോഹന്‍ലാലിനെ നായകനാക്കി പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന മരക്കാര്‍ അറബിക്കടലിന്റെ സിംഹം കഴിഞ്ഞ ദിവസമാണ് പ്രഖ്യാപിച്ചത്. തുടര്‍ന്ന ചിത്രത്തെ സംബന്ധിച്ച് നിരവധി വാര്‍ത്തകളാണ് പുറത്തുവന്നത്. ഇതില്‍ ഏറ്റവും ഹിറ്റായത് പ്രണവ് മോഹന്‍ഹന്‍ലാല്‍ ചിത്രത്തില്‍ അതിഥി താരമായി എത്തുന്നുവെന്ന വാര്‍ത്തയാണ്. എന്നാല്‍ ഇങ്ങനെയൊരു കാര്യം താന്‍ അറിഞ്ഞിട്ടില്ലെന്നാണ് സംവിധായകന്‍ പ്രിയദര്‍ശന്‍ പറയുന്നത്. 

ചിത്രത്തിന്റെ തിരക്കഥയുടെ ജോലികള്‍ പുരോഗമിക്കുകയാണെന്നും മോഹന്‍ലാല്‍ ഒഴിയെ ആരെയും ഇതുവരെ കാസ്റ്റ് ചെയ്തിട്ടില്ലെന്നും ഐഇ മലയാളത്തിനോട് അദ്ദേഹം പറഞ്ഞു. നൂറു കോടി രൂപ ബജറ്റില്‍ ഒരുങ്ങുന്ന ചിത്രത്തിന്‍ ക്യാമറാമാനായി എത്തുന്നത് തിരു ആണ്. കുഞ്ഞാലിമരക്കാന്‍ നാലാമന്റെ കഥയാണ് പ്രിയദര്‍ശന്‍ ഒരുക്കുന്നത്. തന്റെ സ്വപ്‌ന ചിത്രമാണ് ഇതെന്ന് അദ്ദേഹം പറഞ്ഞു. ഹിന്ദി. തമിഴ്, തെലുങ്ക്, ഇംഗ്ലീഷ് ഭാഷകളിലെ അഭിനേതാക്കളും ചിത്രത്തിന്റെ ഭാഗമാകും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com