വിടരുതിവിടെ വിടരുതിവിടൊരീ ഉടയ ബോധവും: റാപ്പ് സോങ്ങില്‍ ചുവടുവെച്ച് ഗാന്ധിയും അംബേദ്കറും മോദിയും

നീണ്ട അവകാശപ്പോരാട്ടങ്ങള്‍ക്ക് ശേഷമായിരുന്നു ചിത്രത്തിന് യുഎ സര്‍ട്ടിഫിക്കറ്റ് ലഭിച്ചത്.
വിടരുതിവിടെ വിടരുതിവിടൊരീ ഉടയ ബോധവും: റാപ്പ് സോങ്ങില്‍ ചുവടുവെച്ച് ഗാന്ധിയും അംബേദ്കറും മോദിയും

സാമൂഹ്യ പശ്ചാത്തലത്തെ ആക്ഷേപഹാസ്യ രൂപത്തില്‍ അവതരിപ്പിക്കുന്ന ചിത്രമാണ് ആഭാസം. എ സര്‍ട്ടിഫിക്കേഷന്റെ പേരില്‍ ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ച ചിത്രത്തിന് ഒടുവില്‍ ഡല്‍ഹി ട്രൈബ്യൂണല്‍ വഴിയാണ് യുഎ സര്‍ട്ടിഫിക്കറ്റ് ലഭിച്ചത്. പ്രദര്‍ശനത്തിന് തയാറായി നില്‍ക്കുന്ന ചിത്രത്തിന്റെ ലിറിക്കല്‍ വീഡിയോ പുറത്തിറങ്ങി. ഊരാളി ബാന്‍ഡിന്റെ വിടരുതിവിടെ വിടരുതിവിടെ എന്ന് തുടങ്ങുന്ന ഗാനമാണ് പുറത്തിറക്കിയത്. 

ഗാന്ധി, മാര്‍ക്‌സ്, അംബേദ്കര്‍, ജിന്ന, സവര്‍ക്കര്‍, മോദി തുടങ്ങിയവര്‍ റാപ്പ് സോങ്ങിന് ചുവട് വെക്കുന്നതായുള്ള കാര്‍ട്ടൂണുകളും മറ്റും ഉള്‍പ്പെടുത്തിയാണ് വീഡിയോ പുറത്തിറങ്ങിയത്. അട്ടപ്പാടിയിലെ മധുവിന്റെ കൊലപാതകവും കത്തുവയില്‍ മുസ്ലീം ബാലികയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയതുമെല്ലാം വിഷയമായി വരുന്ന വീഡിയോയില്‍ നിലവിലെ ഇന്ത്യന്‍ സാമൂഹ്യപശ്ചാത്തലം തുറന്നു കാണിക്കാന്‍ ശ്രമിക്കുന്നുണ്ട്.

നീണ്ട അവകാശപ്പോരാട്ടങ്ങള്‍ക്ക് ശേഷമായിരുന്നു ചിത്രത്തിന് യുഎ സര്‍ട്ടിഫിക്കറ്റ് ലഭിച്ചത്. ചില സംഭാഷങ്ങള്‍ മ്യൂട്ട് ചെയ്താല്‍ 'എ' സര്‍ട്ടിഫിക്കറ്റ് നല്‍കാം എന്നായിരുന്നു ബോര്‍ഡിന്റെ നിലപാട്. എന്നാല്‍ അങ്ങനെയൊരു തീരുമാനത്തിന് ആഭാസം ടീം തയ്യാറല്ലായിരുന്നു. തുടര്‍ന്ന് ഡല്‍ഹി െ്രെടബ്യൂണലിലാണ് സിനിമയ്ക്ക് യുഎ സര്‍ട്ടിഫിക്കറ്റ് നല്‍കാമെന്ന് ഉത്തരവായത്.

നവാഗതനായ ജുബിത് നമ്രാഡത്ത് ആണ് ആഭാസത്തിന്റെ തിരക്കഥയും സംവിധാനവും നിര്‍വഹിച്ചത്. സുരാജ് വെഞ്ഞാറമ്മൂടും റിമ കല്ലിങ്ങലുമാണ് ചിത്രത്തില്‍ പ്രധാനവേഷങ്ങളില്‍ എത്തുന്നത്. ഇന്ദ്രന്‍സ്, മാമുക്കോയ, ശീതള്‍ ശ്യാം, നാസര്‍, അലന്‍സിയര്‍ തുടങ്ങിയവരും മറ്റ് കഥാപാത്രങ്ങലെ അവതരിപ്പിക്കുന്നു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com