സമ്പന്നമായ കുടുംബമായിരുന്നില്ല, അമേരിക്കയിലും ഇറ്റലിയിലുമെല്ലാം മാത്രമാണ് അവധിക്ക് പോയിരുന്നതെന്ന് രണ്‍വീര്‍; ട്രോളി ആരാധകര്‍

അമേരിക്ക, സിംഗപ്പൂര്‍, ഇന്തോനേഷ്യ എന്നിവിടങ്ങളിലേക്കുള്ള അവധിക്കാല യാത്രകള്‍ മാത്രമാണ് ഞങ്ങള്‍ക്ക് നടത്തുവാനായി സാധിച്ചിരുന്നത്
സമ്പന്നമായ കുടുംബമായിരുന്നില്ല, അമേരിക്കയിലും ഇറ്റലിയിലുമെല്ലാം മാത്രമാണ് അവധിക്ക് പോയിരുന്നതെന്ന് രണ്‍വീര്‍; ട്രോളി ആരാധകര്‍

ബോളിവുഡ് ലോകത്തേക്ക് വരുന്നതിന് മുന്‍പ് സമ്പന്നമായ കുടുംബമായിരുന്നില്ല എന്റേത്. അതുകൊണ്ട് അമേരിക്ക, സിംഗപ്പൂര്‍, ഇന്തോനേഷ്യ എന്നിവിടങ്ങളിലേക്കുള്ള അവധിക്കാല യാത്രകള്‍ മാത്രമാണ് ഞങ്ങള്‍ക്ക് നടത്തുവാനായി സാധിച്ചിരുന്നത്. ബോളിവുഡ് താരം രണ്‍വീര്‍ സിങ്ങിന്റെ ഈ വാക്കുകളെ പരിഹസിച്ചുള്ള പ്രതികരണങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ നിറയുന്നത്. 

ഒരു ട്രാവല്‍ മാഗസിന് വേണ്ടിയുള്ള അഭിമുഖത്തില്‍ കുട്ടിക്കാലത്തെ കുറിച്ച് പറഞ്ഞാണ് രണ്‍വീര്‍ ട്രോളുകള്‍ക്കിരയായിരിക്കുന്നത്. സമ്പന്നമായ കുടുംബം അല്ലാതിരുന്നത് കൊണ്ട് എന്റെ മാതാപിതാക്കള്‍ക്ക് വേനല്‍ അവധിക്ക് വേണ്ടി ഒരുപാട് സേവ് ചെയ്യേണ്ടി വന്നിരുന്നു. 

സിംഗപ്പൂര്‍, ഇറ്റലി, ഇന്തോനേഷ്യ എന്നിവിടങ്ങളില്‍ പോയത് എനിക്കോര്‍മയുണ്ട്. എന്നാല്‍ കൂടുതല്‍ തവണയും പോയിരിക്കുന്നത് അമേരിക്കയിലേക്കാണ്. സമ്പന്നര്‍ അല്ലാത്തവര്‍ എന്നത് കൊണ്ട് രണ്‍വീര്‍ എന്താണ് ഉദ്ദേശിക്കുന്നതെന്ന ചോദ്യമാണ് പലരും സമൂഹമാധ്യമങ്ങളിലൂടെ ഉയര്‍ത്തുന്നത്. YoRanveerSoPoor എന്ന ഹാഷ് ടാഗ് ഇതിനോടകം തന്നെ ട്വിറ്ററില്‍ ട്രെന്‍ഡിങ്ങായി കഴിഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com