ഉറ്റസുഹൃത്ത് ആലിയ ഭട്ടിനൊപ്പം ബിഗ് ബജറ്റ് ചിത്രത്തില്‍ അഭിനയിക്കാനുള്ള ശ്രമത്തില്‍ കത്രീന 

ആദിത്യ ചോപ്ര അത്തരത്തിലൊരു സിനിമ ചെയ്യുമെന്നാണ് താന്‍ പ്രതീക്ഷിക്കുന്നതെന്നും അങ്ങനെയൊരു അവസരം വന്നാല്‍ തനിക്ക് ആലിയയ്‌ക്കൊപ്പം സ്‌ക്രീനില്‍ ഒന്നിക്കണമെന്ന് ആഗ്രഹമുണ്ടെന്നും കത്രീന 
ഉറ്റസുഹൃത്ത് ആലിയ ഭട്ടിനൊപ്പം ബിഗ് ബജറ്റ് ചിത്രത്തില്‍ അഭിനയിക്കാനുള്ള ശ്രമത്തില്‍ കത്രീന 

ബോളിവുഡ് നടിമാരായ കത്രീന കെയ്ഫിന്റെയും ആലിയ ബട്ടിന്റെയും സൗഹൃദം എപ്പോഴും വാര്‍ത്തകളില്‍ ഇടം നേടുന്ന ഒന്നാണ്. എന്നാല്‍ തങ്ങള്‍ക്കിടയിലെ സൗഹൃദം ബിഗ് സ്‌ക്രിനിലും എത്തിക്കണമെന്നാണ് കത്രീനയുടെ ഇപ്പോഴത്തെ ആഗ്രഹം. ഇതിനായുള്ള ചരടുവലികള്‍ താരം ആരംഭിച്ചും കഴിഞ്ഞു. കത്രീന തന്നെയാണ് ഇതേകുറിച്ച് അടുത്തിടെ തുറന്നുപറഞ്ഞത്. 

ആലിയയുമായി ഒന്നിച്ചഭിനയിക്കുന്നത് മികച്ച അനുഭവമായിരിക്കുമെന്നാണ് കരുതുന്നതെന്ന് കത്രീന പറഞ്ഞു. പലര്‍ക്കും അറിയില്ലെങ്കിലും ഇതേക്കുറിച്ച് താന്‍ വളരെ നാളായി സംവിധായകന്‍ ആദിത്യ ചോപ്രയോട് സംസാരിക്കുകയാണെന്നും താരം പറഞ്ഞു. രണ്ട് ശക്തമായ സ്ത്രീ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഒരു ബിഗ് ബഡ്ജറ്റ് ചിത്രം ആരെങ്കിലും നിര്‍മിക്കണമെന്ന് കത്രീന പറയുന്നു. ആദിത്യ ചോപ്ര അത്തരത്തിലൊരു സിനിമ ചെയ്യുമെന്നാണ് താന്‍ പ്രതീക്ഷിക്കുന്നതെന്നും അങ്ങനെയൊരു അവസരം വന്നാല്‍ തനിക്ക് ആലിയയ്‌ക്കൊപ്പം സ്‌ക്രീനില്‍ ഒന്നിക്കണമെന്ന് ആഗ്രഹമുണ്ടെന്നും കത്രീന പറഞ്ഞു. അത് ബോക്‌സ് ഓഫീസിലും മികച്ച പ്രതികരണം നേടുമെന്നാണ് എന്റെ വിശ്വാസം, താരം കൂട്ടിച്ചേര്‍ത്തു. 

ആനന്ദ് രായ് ഒരുക്കുന്ന ഷാറൂഖ് ഖാന്‍ ചിത്രം സീറോയുടെ ഷൂട്ടിംഗ് തിരക്കുകളിലാണ് ഇപ്പോള്‍ കത്രീന. ആദ്യമായാണ് താന്‍ ആനന്ദിന്റെ ചിത്രത്തില്‍ അഭിനയിക്കുന്നതെന്നും തന്റെ കഥാപാത്രങ്ങള്‍ക്ക് എന്താണ് ആവശ്യമെന്നതിനെകുറിച്ച് കൃത്യമായി ബോധ്യമുള്ള സംവിധായകനാണ് അദ്ദേഹമെന്നും താരം പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com