സണ്ണി ലിയോണിയുടെ ചെറുപ്പകാലം അവതരിപ്പിക്കാനുള്ള പെണ്‍കുട്ടി റെഡി; ആരാധകര്‍ക്ക് കുട്ടിത്താരത്തെ പരിചയപ്പെടുത്തി ഹോട്ട്‌സ്റ്റാര്‍

തന്റെ വ്യക്തി ജീവിതം പറയുന്ന കരണ്‍ജിത് കൗര്‍; ദി അണ്‍ടോള്‍ഡ് സ്‌റ്റോറി ഓഫ് സണ്ണി ലിയോണി ആരാധകരിലേക്ക് എത്തിക്കാനുള്ള തിരക്കിലാണ് താരം
സണ്ണി ലിയോണിയുടെ ചെറുപ്പകാലം അവതരിപ്പിക്കാനുള്ള പെണ്‍കുട്ടി റെഡി; ആരാധകര്‍ക്ക് കുട്ടിത്താരത്തെ പരിചയപ്പെടുത്തി ഹോട്ട്‌സ്റ്റാര്‍

പോണ്‍നടിയായെത്തി ഇന്ത്യക്കാരുടെ മനം കവര്‍ന്ന താരമാണ് സണ്ണി ലിയോണി. രാജ്യത്തെ ഏറ്റവും കൂടുതല്‍ ചര്‍ച്ചചെയ്യപ്പെടുന്ന താരങ്ങളില്‍ ഒരാള്‍. പോണ്‍താരം എന്ന ലേബലില്‍ എത്തിയതിനാല്‍ ബോളിവുഡില്‍ തന്റേതായ ഒരു സ്ഥാനം നേടിയെടുക്കാന്‍ കുറച്ചൊന്നുമല്ല താരം ബുദ്ധിമുട്ടിയത്. സണ്ണി ലിയോണിന്റെ വ്യക്തി ജീവിതത്തെക്കുറിച്ച് പലതരത്തിലുള്ള അഭ്യൂഹങ്ങളും പ്രചരിപ്പിക്കപ്പെട്ടു. എന്നാല്‍ ഈ പ്രചാരണങ്ങള്‍ക്കൊന്നും അധികം ആയുസ്സില്ലെന്നാണ് താരത്തിന്റെ പുതിയ ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെ മനസിലാക്കേണ്ടത്. 

തന്റെ വ്യക്തി ജീവിതം പറയുന്ന കരണ്‍ജിത് കൗര്‍; ദി അണ്‍ടോള്‍ഡ് സ്‌റ്റോറി ഓഫ് സണ്ണി ലിയോണി ആരാധകരിലേക്ക് എത്തിക്കാനുള്ള തിരക്കിലാണ് താരം. ഇപ്പോള്‍ ചിത്രത്തില്‍ തന്റെ ചെറുപ്പകാലം അഭിനയിക്കാനുള്ള പെണ്‍കുട്ടിയെ ആരാധകര്‍ക്ക് മുന്‍പില്‍ കൊണ്ടുവന്നിരിക്കുകയാണ് സണ്ണി. കുട്ടിയെ തോളിലേറ്റിക്കൊണ്ടുള്ള ചിത്രമാണ് ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചിരിക്കുന്നത്. എന്റെ ചെറുപ്പത്തെ പരിചയപ്പെടുത്തുന്നു എന്ന അടിക്കുറിപ്പോടെയാണ് താരം ഫോട്ടോ ഷെയര്‍ ചെയ്തിരിക്കുന്നത്. 

റൈസ സൗജാനി എന്ന പേരുള്ള പെണ്‍കുട്ടിയാണ് താരത്തിന്റെ ചെറുപ്പകാലം അവതരിപ്പിക്കുന്നത്. ചിത്രം വെബ് സീരീസായി പ്രേക്ഷകരിലേക്ക് എത്തിച്ചേക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com