സ്‌റ്റൈല്‍ മന്നന്റെ കഥയുമായി 'മോഹന്‍ലാല്‍' തമിഴിലേക്ക്: ആരാധികയായി ജ്യോതിക

ഇതിന് മുന്‍പ് മഞ്ജുവാര്യര്‍ നായികയായെത്തിയ 'ഹൗ ഓള്‍ഡ് ആര്‍ യൂ' തമിഴില്‍ റീമേക്ക് ചെയ്തപ്പോഴും ജ്യോതികയായിരുന്നു പ്രധാനവേഷത്തിലെത്തിയത്.
സ്‌റ്റൈല്‍ മന്നന്റെ കഥയുമായി 'മോഹന്‍ലാല്‍' തമിഴിലേക്ക്: ആരാധികയായി ജ്യോതിക

മോഹന്‍ലാലിന്റെ കടുത്ത ആരാധികയായ മീനുക്കുട്ടിയുടെ കഥ പറയുന്ന ചിത്രമാണ് 'മോഹന്‍ലാല്‍'. ചിത്രത്തില്‍ ലാലേട്ടന്റെ ആരാധികയായി എത്തി ആരാധകരുടെ ഹൃദയം കീഴടക്കിയത് മഞ്ജുവാര്യര്‍ ആയിരുന്നു. ഈ ചിത്രം തമിഴില്‍ ചിത്രീകരിക്കുകയാണ്. തമിഴിലേക്ക് മാറ്റുമ്പോള്‍ രജനീകാന്തിന്റെ ആരാധികയുടെ കഥയായിരിക്കും വെള്ളിത്തിരയിലെത്തുക. ഇതു സംബന്ധിച്ച വാര്‍ത്ത പുറത്തുവിട്ടത് ചിത്രത്തിന്റെ രചയിതാവ് സുനീഷ് വരനാട് തന്നെയാണ്.

ചിത്രത്തില്‍ മഞ്ജുവിന്റെ റോളില്‍ എത്തുന്നത് ജ്യോതികയാണെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. മലയാളത്തില്‍ മഞ്ജുവും നടന്‍ ഇന്ദ്രജിത്തുമായിരുന്നു പ്രധാനവേഷങ്ങളിലെത്തിയത്. മലയാളത്തില്‍ ചിത്രം സംവിധാനം ചെയ്തത് സാജിത്ത് യഹിയയാണ്. സലിം കുമാര്‍, അജു വര്‍ഗീസ്, സൗബിന്‍ ഷാഹിര്‍ എന്നിവരാണ് ചിത്രത്തിലെ മറ്റുതാരങ്ങള്‍. ചിത്രത്തിലെ ഗാനങ്ങള്‍ക്കെല്ലാം മികച്ച പ്രേക്ഷക പ്രതികരണമാണ് നേടിയിരുന്നത്. ഇപ്പോഴും തീയറ്ററുകളില്‍ ചിത്രം പ്രദര്‍ശനം തുടരുന്നുണ്ട്.

ഇതിന് മുന്‍പ് മഞ്ജുവാര്യര്‍ നായികയായെത്തിയ 'ഹൗ ഓള്‍ഡ് ആര്‍ യൂ' തമിഴില്‍ റീമേക്ക് ചെയ്തപ്പോഴും ജ്യോതികയായിരുന്നു പ്രധാനവേഷത്തിലെത്തിയത്. ചിത്രം തമിഴില്‍ വലിയ വിജയം നേടിയിരുന്നു. എന്നാല്‍ ചിത്രത്തിലെ അഭിനയിക്കാന്‍ ജ്യോതിക തയ്യാറായിട്ടുണ്ടോ എന്ന കാര്യത്തില്‍ ഔദ്യോഗിക അറിയിപ്പൊന്നും വന്നിട്ടില്ല. ഇപ്പോള്‍ മണി രത്‌നം ചിത്രമായ 'ചെക്കാ സെവന്ത വാന'ത്തില്‍ അഭിനയിക്കുകയാണ് ജ്യോതിക.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com