ഞാനിപ്പോള്‍ ദുല്‍ഖര്‍ ഫാന്‍ ആണ്: കീര്‍ത്തി സുരേഷിനേയും ദുല്‍ഖറിനെയും അകമഴിഞ്ഞ് പ്രശംസിച്ച് രാജമൗലി

കീര്‍ത്തി സുരേഷിന്റെ അനുകരണങ്ങളില്ലാത്ത അഭിനയത്തെ അഭിനന്ദിച്ച രാജമൗലി, താനിപ്പോള്‍ ഒരു ദുല്‍ഖര്‍ ആരാധകന്‍ ആയെന്നും പറയുന്നുണ്ട്.
ഞാനിപ്പോള്‍ ദുല്‍ഖര്‍ ഫാന്‍ ആണ്: കീര്‍ത്തി സുരേഷിനേയും ദുല്‍ഖറിനെയും അകമഴിഞ്ഞ് പ്രശംസിച്ച് രാജമൗലി

പ്രഖ്യാപിച്ചത് മുതല്‍ വാര്‍ത്തകളിള്‍ നിറഞ്ഞ സിനിമയാണ് ദുല്‍ഖര്‍ സല്‍മാനും കീര്‍ത്തി സുരേഷും പ്രധാന വേഷങ്ങളിലെത്തുന്ന തെലുങ്ക് ചിത്രം മഹാനടി. തെന്നിന്ത്യന്‍ താരറാണിയായിരുന്ന കൊമ്മാറെഡഡി സാവിത്രിയുടെ ജീവിതകഥയാണ് ചിത്രത്തിന്റെ പ്രമേയം. മലയാളികളായ ഈ താരജോഡികളെ അഭിനന്ദിച്ച് രംഗത്തെത്തിയിരിക്കുകയാണ് ബ്രഹ്മാണ്ഡ ചിത്രം ബാഹുബലിയുടെ സംവിധായകന്‍ രാജമൗലി. 

കീര്‍ത്തി സുരേഷിന്റെ അനുകരണങ്ങളില്ലാത്ത അഭിനയത്തെ അഭിനന്ദിച്ച രാജമൗലി, താനിപ്പോള്‍ ഒരു ദുല്‍ഖര്‍ ആരാധകന്‍ ആയെന്നും പറയുന്നുണ്ട്. 'നടി സാവിത്രിയുടെ കഥപറയുന്ന 'മഹാനടി' എന്ന ചിത്രം കണ്ടു. ഞാന്‍ കണ്ടതില്‍ വെച്ച് ഏറ്റവും മികച്ച പ്രകടനമാണ് ചിത്രത്തില്‍ കീര്‍ത്തി സുരേഷ് കാഴ്ചവെച്ചിരിക്കുന്നത്. അതൊരിക്കലും ഒരു അനുകരണമായിരുന്നില്ല. ആ ഇതിഹാസ നായികയെ അവര്‍ ജീവിതത്തിലേക്ക് മടക്കിക്കൊണ്ടു വന്നു. ദുല്‍ഖറും വളരെ മനോഹരമായി അഭിനയിച്ചു. ഞാനിപ്പോള്‍ ഒരു ദുല്‍ഖര്‍ സല്‍മാന്‍ ഫാന്‍ ആണ്'- രാജമൗലി പറഞ്ഞു.

തന്റെ ട്വിറ്റര്‍ അക്കൗണ്ട് വഴിയാണ് സംവിധായകന്‍ രാജമൗലിയുടെ പ്രതികരണം. അദ്ദേഹം ട്വിറ്ററില്‍ കീര്‍ത്തി സുരേഷിനെയും ദുല്‍ഖറിനെയും ടാഗ് ചെയ്തിട്ടുമുണ്ട്. മഹാനടിയിലെ കോസ്റ്റിയൂമില്‍ നില്‍ക്കുന്ന ദുല്‍ഖറിന്റെയും കീര്‍ത്തിയുടെയും ചിത്രങ്ങള്‍ റിട്വീറ്റ് ചെയ്തും താരങ്ങളെ പ്രശംസിച്ചുമാണ് ഇതിനോട് ആരാധകര്‍ പ്രതികരിക്കുന്നത്.

നാഗ് അശ്വിന്‍ സംവിധാനം ചെയ്ത ഈ ചിത്രത്തില്‍ ജമിനി ഗണേഷന്റെ വേഷത്തിലാണ് ദുല്‍ഖര്‍. കീര്‍ത്തി സുരേഷും സാമന്തയുമാണ് നായികമാര്‍. തമിഴിലും തെലുങ്കിലുമായി ചിത്ര എടുത്തിട്ടുണ്ട്. ദുല്‍ഖര്‍ വ്യത്യസ്ത ലുക്കിലെത്തിയ ചിത്രത്തിന്റെ പോസ്റ്റര്‍ നേരത്തെ തന്നെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com