'ലൊക്കേഷനില്‍ കുഴികളുണ്ടാക്കി അവരെ അതില്‍ ഇറക്കി നിര്‍ത്തി';    പൊക്കക്കുറവ് ഒരു പ്രശ്‌നമാണെന്ന് റിയാസ് ഖാന്‍

'അടുത്ത ദിവസം ചിത്രീകരണക്കിനെത്തിയപ്പോള്‍ ആര്‍ട്ട് ഡിപ്പാര്‍ട്ട് മെന്റിലുള്ളവര്‍ ഷൂട്ടിങ് ലൊക്കേഷനില്‍ കുഴികളുണ്ടാക്കുന്നതാണ് കണ്ടത്'
'ലൊക്കേഷനില്‍ കുഴികളുണ്ടാക്കി അവരെ അതില്‍ ഇറക്കി നിര്‍ത്തി';    പൊക്കക്കുറവ് ഒരു പ്രശ്‌നമാണെന്ന് റിയാസ് ഖാന്‍

ലയാളത്തിന്റെ മസില്‍ ഖാനാണ് റിയാസ് ഖാന്‍. അതുകൊണ്ടുതന്നെ ആക്ഷന്‍ പ്രാധാന്യമുള്ള രംഗങ്ങളിലാണ് കൂടുതലും റിയാസ് എത്തുന്നത്. ശരീരമൊക്കെ ഫിറ്റ് ആണെങ്കിലും പൊക്കം കുറവ് ചിലപ്പോഴൊക്കെ പ്രശ്‌നമുണ്ടായിട്ടുണ്ടെന്നാണ് റിയാസ് പറയുന്നത്. സിഐഡി മൂസയുടെ തമിഴ് മൊഴിമാറ്റ ചിത്രമായ ചീന താന 001 ല്‍ പൊക്കം കാരണമുണ്ടായ പ്രശ്‌നങ്ങളെക്കുറിച്ച് ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിനോട് തുറന്നു പറയുകയാണ് താരം. 

ചിത്രത്തില്‍ അസിസ്റ്റന്റെ കമ്മീഷണല്‍ ശൗരിശങ്കറിന്റെ വേഷത്തിലാണ് റിയാസ് എത്തിയത്. നിരവധി പൊലീസുകാര്‍ക്കൊപ്പം വരുന്ന ഒരു സീനാണ് ചിത്രീകരിക്കാനുള്ളത്. കൂടെ അഭിനയിക്കേണ്ടവര്‍ കസേരയില്‍ ഇരുന്നു അവരുടെ സീനിനെക്കുറിച്ച് ചര്‍ച്ച ചെയ്യുകയാണ്. എന്നാല്‍ അവര്‍ എഴുന്നേറ്റപ്പോള്‍ ഞെട്ടിപ്പോയത് റിയാസാണ്. കൂടെ അഭിനയിക്കുന്നവര്‍ക്കെല്ലാം 6'2 പൊക്കമാണുള്ളത്. എന്നാല്‍ റിയാസ് 5'2 ആണ്. അകത്തുവെച്ചുള്ള ചിത്രീകരണ സമയത്ത് പൊക്കം തോന്നിക്കാന്‍ ഉയരമുള്ള സ്ഥലത്ത് കയറി നിന്നാണ് ചിത്രീകരണം നടത്തിയത്. എന്നാല്‍ ഷൂട്ടിങ് പുറത്തു നടക്കുമ്പോള്‍ ലോങ്‌ഷോട്ടുകളിലെല്ലാം പൊക്കം ഒരു പ്രശ്‌നമായി മാറുമായിരുന്നു. 

അടുത്ത ദിവസം ചിത്രീകരണക്കിനെത്തിയപ്പോള്‍ ആര്‍ട്ട് ഡിപ്പാര്‍ട്ട് മെന്റിലുള്ളവര്‍ ഷൂട്ടിങ് ലൊക്കേഷനില്‍ കുഴികളുണ്ടാക്കുന്നതാണ് കണ്ടത്. കാര്യം തിരക്കിയപ്പോള്‍ ഷൂട്ടിങ്ങിന് വേണ്ടിയാണെന്ന് അവര്‍ പറഞ്ഞു. ഞാന്‍ കാരവനില്‍ ചെന്ന് വസ്ത്രം മാറി മേക്ക് അപ്പ് ചെയ്ത് ചെയ്ത് എത്തിയപ്പോഴാണ് കുഴിക്കു പിന്നിലെ രഹസ്യം മനസിലായത്. പൊക്കവ്യത്യാസം മറികടക്കാനുള്ള സംവിധായകന്റെ ഐഡിയ ആയിരുന്നു അത്. പൊക്കക്കാരോടെല്ലാം കുഴിയില്‍ ഇറങ്ങി നില്‍ക്കാന്‍ സംവിധായകന്‍ ആവശ്യപ്പെട്ടു. അപ്പോള്‍ അവരുടെ അത്ര പൊക്കം എനിക്കായി. ചില കുഴികള്‍ കൂടുതല്‍ ആഴമുണ്ടായിരുന്നു. അതില്‍ നില്‍ക്കുന്ന വരേക്കാള്‍ പൊക്കം എനിക്ക് തോന്നാല്‍ വേണ്ടിയായിരുന്നു അത്. റിയാസ് പറഞ്ഞു. എന്തായാലും പുതിയ ഐഡിയ കണ്ട് താന്‍ ചിരിച്ചു പോയി എന്നാണ് അദ്ദേഹം പറയുന്നത്. 

മയിലാട്ടം സിനിമയിലുണ്ടായ മറ്റൊരു രസകരമായ അനുഭവവും അദ്ദേഹം പങ്കുവെക്കുന്നുണ്ട്. 'ജയറാം നായകനായെത്തിയ ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെ ജയറാം അടുത്ത അമ്പലത്തിലെ പാനിയത്തെക്കുറിച്ച് പറഞ്ഞു. അത് കുടിച്ചാല്‍ റിലാക്‌സിഡ് ആയി തോന്നുമെന്നാണ് ജയറാം പറഞ്ഞത്. അത് അനുസരിച്ച് ജയറാമിന്റെ കൈയില്‍ നിന്ന് പാനിയവും വാങ്ങി ഹോട്ടല്‍ റൂമിലേക്ക് മടങ്ങി.

അപ്പോള്‍ അദ്ദേഹം വിളിച്ചു പറഞ്ഞു. കുറച്ചു മാത്രം കുടിക്കാന്‍പാടൊള്ളുവെന്ന്. ഇത് കേട്ട് കൗതുകം തോന്നി അപ്പോള്‍ തന്നെ കുപ്പി തുറന്ന് കുറച്ച് കുടിച്ചു. മധുരമുള്ള വെള്ളമായിരുന്നു അത്. എന്നാല്‍ വലിയ മാറ്റമൊന്നും തോന്നിയില്ല. അതുകൊണ്ട് മറ്റൊരു ഗ്ലാസ് കൂടി കുടിച്ചു. പിന്നീട് ഭക്ഷണമൊക്കെ കഴിച്ച് കിടക്കാന്‍ നേരത്ത് ഒരു ഗ്ലാസ് കൂടി കുടിച്ചു. ഡോര്‍ അടച്ചുവന്ന് പോയി കിടന്നു. 

മണിക്കൂറുകള്‍ കഴിഞ്ഞു. ചില ശബ്ദങ്ങള്‍ റിയാസ് കേള്‍ക്കുന്നുണ്ടായിരുന്നു. എന്നാല്‍ ഉറക്കത്തിനിടയില്‍ അതൊന്നും ശ്രദ്ധിച്ചില്ല. ലൊക്കേഷനിലെ റിപ്പോര്‍ട്ടിങ് ടൈം എട്ട് മണിയാണ്. എന്നാല്‍ എഴുന്നേറ്റപ്പോള്‍ 11.30 ആയി. വാതില്‍ തുറന്ന് ക്രൂ മെമ്പര്‍മാരോട് എന്താണ് നിങ്ങള്‍ എന്നെ വിളിക്കാതിരുന്നതെന്ന് ചോദിച്ചു. ചിരിച്ചു കൊണ്ട് അവര്‍ പറഞ്ഞത് താങ്കളെ എഴുന്നേല്‍പ്പിക്കാന്‍ വാതില്‍ പൊളിച്ചാലോ എന്ന് ചിന്തിക്കുകയായിരുന്നു എന്നാണ്. പിന്നെ ഒന്നും നോക്കിയില്ല കുളിക്കുക പോലും ചെയ്യാതെ സെറ്റിലേക്ക് ഓടി. 

ഞാന്‍ ലൊക്കേഷനില്‍ എത്തുമ്പോള്‍ ക്യാമറാമാന്‍ വേണു ക്രെയിനിന് മുകളില്‍ ഇരിക്കുകയാണ്. എന്നെ കണ്ടതും അദ്ദേഹം ചിരിക്കാന്‍ തുടങ്ങി. എന്താണ് താന്‍ എത്താന്‍ വൈകിയത് എന്ന കാര്യം എല്ലാവര്‍ക്കും മനസിലായി. അതിന് ശേഷം അവര്‍ എന്നെ ഒരുപാട് കളിയാക്കി. സംഭവം എന്താണെന്ന് അറിയാനുള്ള ആകാംക്ഷയില്‍ ജയറാമിന് പരിചയമുള്ള ക്ഷേത്രത്തിലെ ഒരാളെ വിളിച്ച് സംഭവം ചോദിച്ചു. അപ്പോഴാണ് അറിഞ്ഞത് ആ പാനിയത്തില്‍ മദ്യം ഉണ്ടായിരുന്നെന്ന്.' റിയാസ് പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com