'ഞാനാണ് നിങ്ങളുടെ ആരാധകന്‍, ആ വാക്കുകള്‍ക്ക് നന്ദി'; രാജമൗലിക്ക് മറുപടിയുമായി ദുല്‍ഖര്‍

തെന്നിന്ത്യന്‍ സൂപ്പര്‍ സംവിധായകനായ രാജമൗലി പറഞ്ഞത് ചിത്രം കണ്ട് ദുല്‍ഖറിന്റെ ആരാധകനായെന്നാണ്
'ഞാനാണ് നിങ്ങളുടെ ആരാധകന്‍, ആ വാക്കുകള്‍ക്ക് നന്ദി'; രാജമൗലിക്ക് മറുപടിയുമായി ദുല്‍ഖര്‍

തെന്നിന്ത്യന്‍ താരറാണി സാവിത്രിയുടെ കഥപറഞ്ഞ മഹാനടി എന്ന ചിത്രത്തിലൂടെ തെലുങ്കിലേക്ക് ചുവടു വെച്ചിരിക്കുകയാണ് ദുല്‍ഖര്‍ സല്‍മാന്‍. സാവിത്രിയുടെ ഭര്‍ത്താവ് ജെമിനി ഗണേശന്റെ വേഷത്തിലാണ് ഡിക്യു എത്തിയത്. ചിത്രത്തിലെ ദുല്‍ഖറിന്റെ അഭിനയത്തെ പുകഴ്ത്തി നിരവധി പേരാണ് എത്തിയത്. തെന്നിന്ത്യന്‍ സൂപ്പര്‍ സംവിധായകനായ രാജമൗലി പറഞ്ഞത് ചിത്രം കണ്ട് ദുല്‍ഖറിന്റെ ആരാധകനായെന്നാണ്. 

ഇപ്പോള്‍ രാജമൗലിക്ക് മറുപടി നല്‍കിയിരിക്കുകയാണ് ദുല്‍ഖര്‍. ഞാന്‍ നിങ്ങളുടെ ആരാധകനാണ്. താങ്കളില്‍ നിന്ന് ഇങ്ങനെ കേള്‍ക്കുന്നത് വലിയ കാര്യമാണ് താങ്കളുടെ വാക്കുകള്‍ക്ക് നന്ദി എന്നാണ് ദുല്‍ഖര്‍ മറുപടി നല്‍കിയിരിക്കുന്നത്. 

സാവിത്രിയായി കീര്‍ത്തി സുരേഷ് വേഷമിട്ട ചിത്രത്തിന് മികച്ച പ്രതികരണമാണ് പ്രേക്ഷകരില്‍ നിന്ന് ലഭിക്കുന്നത്. ചിത്രത്തിലെ കീര്‍ത്തിയുടേയും ദുല്‍ഖറിന്റേയും പ്രകടനത്തെ പുകഴ്ത്തിക്കൊണ്ടായിരുന്നു രാജമൗലിയുടെ പ്രതികരണം. അനുകരണങ്ങളില്ലാത്ത കീര്‍ത്തിയുടെ അഭിനയത്തെ പ്രശംസിക്കുകയും ഇതിഹാസ നായികയെ അഭിനയത്തിലൂടെ ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവന്നുവെന്നും അദ്ദേഹം കുറിച്ചു. ദുല്‍ഖറിന്റെ പ്രകടനം കണ്ട് ഇപ്പോള്‍ താന്‍ അദ്ദേഹത്തിന്റെ ആരാധകനാണെന്നാണ് രാജമൗലി പറഞ്ഞത്.

നാഗ് അശ്വിന്‍ സംവിധാനം ചെയ്തിരിക്കുന്ന ചിത്രം തമിഴിലും തെലുങ്കിലുമായിട്ടാണ് എടുത്തിരിക്കുന്നത്. സാമന്തയും ഭാനുപ്രിയയും പ്രധാനവേഷത്തില്‍ എത്തുന്നുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com