അവഞ്ചേഴ്‌സ്: ഇന്‍ഫിനിറ്റി വാര്‍ കണ്ടിട്ട് ഒന്നും മനസിലായില്ലെന്ന് അമിതാഭ്; കഥ പഠിപ്പിച്ച് ആരാധകരും  

അവഞ്ചേഴ്‌സ്: ഇന്‍ഫിനിറ്റി വാര്‍ കണ്ട തനിക്ക് സിനിമയില്‍ സംഭവിക്കുന്നതിനെകുറിച്ച് യാതൊന്നും മനസിലായില്ലെന്നാണ് അമിതാഭിന്റെ ട്വീറ്റ്
 അവഞ്ചേഴ്‌സ്: ഇന്‍ഫിനിറ്റി വാര്‍ കണ്ടിട്ട് ഒന്നും മനസിലായില്ലെന്ന് അമിതാഭ്; കഥ പഠിപ്പിച്ച് ആരാധകരും  

ന്റെ അഭിപ്രായങ്ങള്‍ അത് എന്തുതന്നെയായാലും സമൂഹമാധ്യമങ്ങളിലൂടെ തുറന്നു പറയുന്ന പ്രകൃതമാണ് അമിതാഭ് ബച്ചന്റേത്. അതുകൊണ്ടുതന്നെ ഏറെ കൊട്ടിഘോഷിക്കപ്പെടുന്ന ഹോളിവുഡ് ചിത്രം അവഞ്ചേഴ്‌സ്: ഇന്‍ഫിനിറ്റി വാര്‍ കണ്ടയുടന്‍ തന്നെ ബിഗ് ബിയുടെ റിവ്യൂ വന്നതില്‍ ഒട്ടുതന്നെ അതിശയോക്തി കരുതാനില്ല. സിനിമയുടെ കാര്യത്തിലും തന്റെ അഭിപ്രായം തുറന്നുപറഞ്ഞിരിക്കുകയാണ് താരം. അവഞ്ചേഴ്‌സ്: ഇന്‍ഫിനിറ്റി വാര്‍ കണ്ട തനിക്ക് സിനിമയില്‍ സംഭവിക്കുന്നതിനെകുറിച്ച് യാതൊന്നും മനസിലായില്ലെന്നാണ് അമിതാഭിന്റെ ട്വീറ്റ്. 

താരത്തിന്റെ അഭിപ്രായം വന്നതോടെ അമിതാഭിനെ അവഞ്ചേഴ്‌സിന്റെ കഥ പഠിപ്പിക്കാനായുള്ള ശ്രമമായിരുന്നു അവഞ്ചേഴ്‌സ് ആരാധകര്‍ കാണിച്ചത്. ചിലര്‍ അവഞ്ചേഴ്‌സ് സീരീസിലെ എല്ലാ ചിത്രങ്ങളും കണ്ടുവന്നാല്‍ ശരിയായി ഇന്‍ഫിനിറ്റി വാര്‍ മനസിലാക്കാമെന്നു പറഞ്ഞപ്പോള്‍ ചിലര്‍ കൊച്ചുമകള്‍ ആരാധ്യയോട് ചോദിച്ചാല്‍ പറഞ്ഞുതരുമെന്നായിരുന്നു അഭിപ്രായം കുറിച്ചത്. 

ഏപ്രില്‍ അവസാനവാരം പുറത്തിറങ്ങിയ ചിത്രത്തിന് ഇന്ത്യയിലെ സൂപ്പര്‍താരചിത്രങ്ങള്‍ക്ക് ലഭിക്കുന്നതിനേക്കാള്‍ വലിയ വരവേല്‍പ്പാണ് ലഭിച്ചത്. പലയിടങ്ങളിലും ആദ്യ ദിന ഷോ ഹൗസ്ഫുള്ളായിരുന്നു. 2018ലെ ആദ്യദിന കളക്ഷനില്‍ ഒന്നാം സ്ഥാനം ഇതോടെ അവഞ്ചേഴ്‌സ് സ്വന്തമാക്കുകയും ചെയ്തു. ഏകദേശം 40 കോടിയോളം രൂപയാണ് ചിത്രം ആദ്യ ദിനത്തില്‍ വാരിക്കൂട്ടിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com