'എനിക്ക് പ്രഭുദേവയെ വിവാഹം കഴിക്കണം'; തെന്നിന്ത്യന്‍ താരത്തിന്റെ വിവാഹസ്വപ്നം

പ്രഭുദേവയുമായി ഒരു സിനിമ ചെയ്യാന്‍ താല്‍പ്പര്യമുണ്ടോ എന്ന ഒരു അഭിമുഖത്തിലെ ചോദ്യത്തിനാണ് നികേഷ തന്റെ വിവാഹ സ്വപ്‌നം തുറന്നു പറഞ്ഞത്
'എനിക്ക് പ്രഭുദേവയെ വിവാഹം കഴിക്കണം'; തെന്നിന്ത്യന്‍ താരത്തിന്റെ വിവാഹസ്വപ്നം

നിക്ക് പ്രഭുദേവയ്‌ക്കൊപ്പം അഭിനയിക്കാനല്ല വിവാഹം കഴിക്കാനാണ് താല്‍പ്പര്യം. തെന്നിന്ത്യന്‍ സിനിമ ലോകം ഇപ്പോള്‍ ചര്‍ച്ചചെയ്യുന്നത് തെന്നിന്ത്യന്‍ നടി നികേഷ പട്ടേലിന്റെ വാക്കുകളാണ്. പ്രഭുദേവയുമായി ഒരു സിനിമ ചെയ്യാന്‍ താല്‍പ്പര്യമുണ്ടോ എന്ന ഒരു അഭിമുഖത്തിലെ ചോദ്യത്തിനാണ് നികേഷ തന്റെ വിവാഹ സ്വപ്‌നം തുറന്നു പറഞ്ഞത്. 

നിങ്ങള്‍ ചോദിക്കുന്നത് പ്രഭുദേവയ്ക്കാപ്പം സിനിമ ചെയ്യാന്‍ താല്‍പ്പര്യമുണ്ടോ എന്നാണ്. പക്ഷേ എനിക്ക് പ്രഭുദേവയെ വിവാഹം കഴിക്കുകയാണ് വേണ്ടത്' നികേഷ വ്യക്തമാക്കി. തങ്ങള്‍ അടുത്ത സുഹൃത്തുക്കളാണെന്നും തമ്മില്‍ നല്ല ബന്ധം കാത്തുസൂക്ഷിക്കുന്നുണ്ടെന്നും കുടുംബങ്ങള്‍ തമ്മില്‍ അടുപ്പത്തിലാണെന്നും അവര്‍ പറഞ്ഞു. 

പ്രഭുദേവയെ വിവാഹം കഴിക്കാന്‍ താല്‍പ്പര്യമുണ്ടെന്ന നികേഷയുടെ വാക്കുകളെ ആരാധകരെ ഞെട്ടിപ്പിക്കുന്നതായിരുന്നു. സംഭവം വിവാദമായതോടെ വാര്‍ത്തയ്‌ക്കെതിരേ താരം രംഗത്തെത്തി. കുറച്ച് ദിവസങ്ങളായി മാധ്യമങ്ങളില്‍ നിന്നുള്ള ഫോണ്‍ഫിളികേട്ട് മടുത്തിരിക്കുകയാണ്. ഇതൊന്നും സത്യമല്ല എന്ന് വ്യക്തമാക്കേണ്ട സമയമായി. ഈ വാര്‍ത്ത തെറ്റിദ്ധാരണയുടെ പുറത്തുണ്ടായതാണെന്നുമാണ് നികേഷ പറഞ്ഞത്. കൂടാതെ താനിപ്പോള്‍ ജോലിയും കുടുംബവുമായി തെരക്കിലാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. 

സംഭവം വിവാദമായതോടെ നികേഷയുടെ സോഷ്യല്‍ മീഡിയയില്‍ പഴയ പോസ്റ്റുകള്‍ തപ്പിയെടുക്കുന്ന തിരക്കിലാണ് ആരാധകര്‍. പ്രഭുദേവയ്ക്ക് പിറന്നാല്‍ ആശംസകള്‍ നേര്‍ന്നുകൊണ്ടുള്ള താരത്തിന്റെ കുറിപ്പും വൈറലായിട്ടുണ്ട്. അതില്‍ പ്രഭുദേവയെ എന്റെ ലോകം എന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com