കാന്‍ ചലചിത്രോത്സവത്തില്‍ വനിതാ പ്രതിനിധികളുടെ പ്രതിഷേധം 

കാന്‍ ചലചിത്രോത്സവത്തില്‍ വനിതാ പ്രതിനിധികളുടെ പ്രതിഷേധം 

ചലചിത്ര മേഖലയിലെ ലിംഗ വിവേചനത്തിനെതിരെ കാന്‍ രാജ്യാന്തര ചലച്ചിത്രോല്‍സവത്തില്‍ വനിതാ പ്രതിനിധികളുടെ പ്രതിഷേധം

ചലചിത്ര മേഖലയിലെ ലിംഗ വിവേചനത്തിനെതിരെ കാന്‍ രാജ്യാന്തര ചലച്ചിത്രോല്‍സവത്തില്‍ വനിതാ പ്രതിനിധികളുടെ പ്രതിഷേധം. മേളയില്‍ വനിതാ പ്രാതിനിധ്യം കുറയുന്നതാണ് ഇവരുടെ പ്രതിഷേധത്തിന് കാരണം. ക്രിസ്റ്റീന്‍ സ്റ്റിവാര്‍ട്ട്, ജെയ്ന്‍ ഫോണ്ട, കെയ്റ്റ് ബ്ലന്‍ചെറ്റ് എന്നിവരുടെ നേതൃത്വത്തില്‍ 82 വനിതകളാണ് പ്രതിഷേധത്തില്‍ പങ്കെടുത്തത്. 

1946ല്‍ ആരംഭിച്ച കാനില്‍ പാം ഡി ഓര്‍ പുരസ്‌കാരത്തിന് വേണ്ടി ഇതുവരെ 1688 പുരുഷ സംവിധായകരുടെ ചിത്രങ്ങളാണ് മത്സരിത്തിനായി തിരഞ്ഞെടുക്കപ്പെട്ടത്. എന്നാല്‍ വനിതാ സംവിധായകരുടെ 82ചിത്രങ്ങള്‍ മാത്രമാണ് ഇത്തരത്തില്‍ തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്. കാന്‍ ചരിത്രത്തില്‍ രണ്ടു തവണ മാത്രമാണ് പാം ഡി ഓര്‍ പുരസ്‌കാരം വനിതാ സംവിധായകര്‍ക്ക് സമ്മാനിക്കപ്പെട്ടിട്ടുള്ളത്. 

ലോകത്ത് സ്ത്രീകള്‍ ന്യൂനപക്ഷ വിഭാഗമൊന്നുമല്ല എന്നാല്‍ ചലചിത്ര രംഗത്ത് കണ്ടുവരുന്ന പ്രവണതകള്‍ സ്ത്രീകളെ ന്യൂനപക്ഷമായി കണക്കാക്കികൊണ്ടുള്ളതാണെന്ന് പ്രതിഷേധത്തിനിടയില്‍ ഇവര്‍ പറഞ്ഞു. ചുവപ്പ് പരവതാനിയില്‍ എഴുന്നേറ്റ് നിന്നായിരുന്നു ഇവരുടെ പ്രതിഷേധം. ഈ വര്‍ഷം കാന്‍ ചലചിത്രോത്സവത്തില്‍ പ്രദര്‍ശിപ്പിക്കപ്പെടുന്ന 21ഫീച്ചര്‍ ഫിലിമുകളില്‍ മൂന്നെണ്ണം മാത്രമാണ് വനിതാ സംവിധായകരുടേതായിട്ടുള്ളത്. 

സ്ത്രീകള്‍ക്ക് വളരെയധികം വെല്ലുവിളികള്‍ നേരിടേണ്ടിവരുന്നുണ്ടെങ്കിലും അനിവാര്യമായ മാറ്റത്തിനായുള്ള ദൃഢനിശ്ചയവും പ്രതിബദ്ധതയും ഉയര്‍ത്തിക്കാട്ടുകയാണ് തങ്ങളെന്ന് ഇവര്‍ പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com