'ഞാന്‍ വീണ്ടും ജനിച്ചു'; ഐശ്വര്യയുടെ ഇന്‍സ്റ്റാഗ്രാമിലും ആരാധ്യ തന്നെ താരം

അമ്മയുടേയും കുഞ്ഞിന്റേയും ഫോട്ടോ കണ്ടതോടെ ഉടന്‍ എത്തി അച്ഛന്‍ അഭിഷേകിന്റെ കമന്റ്
'ഞാന്‍ വീണ്ടും ജനിച്ചു'; ഐശ്വര്യയുടെ ഇന്‍സ്റ്റാഗ്രാമിലും ആരാധ്യ തന്നെ താരം

ബോളിവുഡ് താരം ഐശ്വര്യ റായിയെ സോഷ്യല്‍ മീഡിയ കാത്തിരിക്കാന്‍ തുടങ്ങിയിട്ട് കാലം കുറെയായി. ആരാധകര്‍ സോഷ്യല്‍ മീഡിയയിലേക്ക് വരാന്‍ ആവശ്യപ്പെട്ടിട്ടും താരം കേട്ടഭാവം നടിച്ചിരുന്നില്ല. ഭര്‍ത്താവ് അഭിഷേക് ബച്ചനും ഭര്‍തൃപിതാവ് അമിതാഭ് ബച്ചനുമെല്ലാം സോഷ്യല്‍ മീഡിയ കീഴടക്കുമ്പോഴും ഐശ്വര്യ ഇതില്‍ നിന്നെല്ലാം മാറി നിന്നു. എന്നാല്‍ ഈ വെള്ളിയാഴ്ച ഇന്‍സ്റ്റാഗ്രാമില്‍ ഒരു അക്കൗണ്ടു തുടങ്ങി ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ് ഐശ്വര്യ. എന്നാല്‍ മകള്‍ ആരാധ്യയാണ് സൗന്ദര്യ റാണിയുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടില്‍ നിറഞ്ഞു നില്‍ക്കുന്നത്.

മകള്‍ കുഞ്ഞായിരിക്കുമ്പോഴുള്ള ചിത്രമാണ് ഐശ്വര്യ ആദ്യമായി പോസ്റ്റ് ചെയ്തത്. ഉറങ്ങിക്കിടക്കുന്ന കുഞ്ഞു ആരാധ്യയുടെ മുഖത്തേക്ക് നോക്കിനില്‍ക്കുന്നതാണ് ചിത്രം. സാധാരണ ചിത്രം പോസ്റ്റ് ചെയ്തതിന് പകരമായി ഗ്രിഡ് വ്യൂ ആണ് ഇതില്‍ ഉപയോഗിച്ചിരിക്കുന്നത്. ഞാന്‍ വീണ്ടും ജനിച്ചപ്പോള്‍ എന്ന അടിക്കുറിപ്പോടെയാണ് ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. അമ്മയുടേയും കുഞ്ഞിന്റേയും ഫോട്ടോ കണ്ടതോടെ ഉടന്‍ എത്തി അച്ഛന്‍ അഭിഷേകിന്റെ കമന്റ് 'മിസിസ് ബി ഫോട്ടോ ക്രെഡിറ്റിനെക്കുറിച്ച് എന്ത് പറയുന്നു'. 

കുഞ്ഞ് ജനിച്ചതോടെ മകള്‍ക്കൊപ്പം തന്നെയാണ് ഐശ്വര്യ. എവിടെ പോയാലും മകളും താരത്തിന്റെ കൂടെയുണ്ടാകും. ഇത്തവണത്തെ കാന്‍ ചലച്ചിത്രവേദിയിലും ഈ അമ്മയും മകളും താരങ്ങളാണ്. മകള്‍ക്ക് ചുറ്റുമാണ് ഇപ്പോള്‍ ഐശ്വര്യയുടെ ലോകം. അതിനാല്‍ ഇനിയുള്ള ഇന്‍സ്റ്റാഗ്രാം പോസ്റ്റുകളില്‍ ആരാധ്യ തന്നെയായിരിക്കും നിറയുക.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com