'തമിഴ്‌റോക്കേഴ്‌സിന് പിന്നിലുള്ളവരെ വിശാല്‍ സംരക്ഷിക്കുന്നു'; നടന് എതിരേ ഗുരുതര ആരോപണവുമായി ഒരു സംഘം നിര്‍മാതാക്കള്‍

നിയമ വിരുദ്ധ പൈറസി വെബ്‌സൈറ്റായ തമിഴ്‌റോക്കേഴ്‌സിനു പിന്നിലുള്ളവരെ സംരക്ഷിക്കാനാണ് വിശാല്‍ ശ്രമിക്കുന്നതെന്നാണ് ഇവരുടെ ആരോപണം
'തമിഴ്‌റോക്കേഴ്‌സിന് പിന്നിലുള്ളവരെ വിശാല്‍ സംരക്ഷിക്കുന്നു'; നടന് എതിരേ ഗുരുതര ആരോപണവുമായി ഒരു സംഘം നിര്‍മാതാക്കള്‍


ടനും സിനിമ സംഘടനകളിലെ നേതാവുമായ വിശാലിനെതിരേ രൂക്ഷ വിമര്‍ശനവുമായി 40 ഓളം സിനിമ നിര്‍മാതാക്കള്‍ രംഗത്ത്. തമിഴ് ഫിലിം പ്രൊഡ്യൂസേഴ്‌സ് കൗണ്‍സിലില്‍ നിന്ന് വിശാല്‍ പുറത്തുപോകണമെന്നാണ് ഒരു വിഭാഗത്തിന്റെ ആവശ്യം. ഭാരതിരാജ, ടി. രാജേന്ദര്‍, രാധ രവി തുടങ്ങിയ പ്രമുഖ നിര്‍മാതാക്കളുടെ നേതൃത്തത്തില്‍ വിളിച്ച വാര്‍ത്ത സമ്മേളനത്തിലായിരുന്നു ആരോപണം. 

നിയമ വിരുദ്ധ പൈറസി വെബ്‌സൈറ്റായ തമിഴ്‌റോക്കേഴ്‌സിനു പിന്നിലുള്ളവരെ സംരക്ഷിക്കാനാണ് വിശാല്‍ ശ്രമിക്കുന്നതെന്നാണ് ഇവരുടെ ആരോപണം. ലൈക്കാ പ്രൊഡക്ഷന്‍സിനും ചില പൈറസി വെബ്‌സൈറ്റുകള്‍ക്കും തമ്മില്‍ ബന്ധമുണ്ട്. ഇത് മനസിലാക്കിയ വിശാല്‍ ലൈക്കയില്‍നിന്ന് തന്റെ സിനിമയ്ക്ക് വേണ്ടി പണം മേടിച്ചെന്നുമാണ് എതിര്‍പക്ഷത്തിന്റെ വാദം. വിശാലിന്റെ പുതിയ ചിത്രമായ സണ്ടക്കോഴിയുടെ വിതരണം ലൈക്ക പ്രൊഡക്ഷന്‍സിനാണ്. 

തെരഞ്ഞെടുപ്പ് സമയത്ത് വിശാല്‍ വാഗ്ദാനം ചെയ്ത കാര്യങ്ങളൊന്നും പാലിച്ചില്ലെന്നും അധികാരം സ്വന്തം കാര്യങ്ങള്‍ക്കുവേണ്ടി ഉപയോഗപ്പെടുത്തിയെന്നും രാധ രവി ആരോപിച്ചു. വമ്പന്‍ ചിത്രങ്ങളെല്ലാം 300 ല്‍ താഴെ തീയെറ്ററുകളില്‍ മാത്രം റിലീസ് ചെയ്യാന്‍ പാടൊള്ളൂ എന്നാണ് വിശാല്‍ പറഞ്ഞിരുന്നത്. എന്നാല്‍ സ്വന്തം പടം 300 ല്‍ കൂടുതല്‍ തീയെറ്ററില്‍ റിലീസ് ചെയ്യിച്ചെന്നും അവര്‍ ആരോപിച്ചു. എന്നാല്‍ തനിക്കെതിരേ ഉന്നയിച്ച ആരോപണങ്ങള്‍ തെളിയിക്കണമെന്നാണ് വിശാല്‍ പറയുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com