പ്രേമത്തിലെ ഡാന്‍സൊക്കെ എന്ത്... ഇതാണ് ശെരിക്കും ഡാന്‍സ്

ഇപ്പോള്‍ സായ് പല്ലവി തമിഴിലും തെലുങ്കിലുമൊക്കെ തകര്‍ത്തഭിനയിക്കുകയാണ്.
പ്രേമത്തിലെ ഡാന്‍സൊക്കെ എന്ത്... ഇതാണ് ശെരിക്കും ഡാന്‍സ്

പ്രേമം സിനിമ പുറത്തിറങ്ങിയപ്പോള്‍ ചിത്രത്തിലെ നായികയും നായികയുടെ ഡാന്‍സും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. സിനിമക്കൊപ്പം സോഷ്യല്‍ മീഡിയയിലും മറ്റും സായി പല്ലവിയുടെ നൃത്ത ചുവടുകളും ശ്രദ്ധിക്കപ്പെട്ടു. 

അങ്ങനെ പ്രേമത്തിലെ നായികയും സ്വീകരിക്കപ്പെട്ടു. ഇപ്പോള്‍ സായ് പല്ലവി തമിഴിലും തെലുങ്കിലുമൊക്കെ തകര്‍ത്തഭിനയിക്കുകയാണ്. സായി പല്ലവിയുടെ ഏറ്റവും ഒടുവിലായി പുറത്തിറങ്ങിയിരിക്കുന്ന ചിത്രം എംസിഎയാണ്. പ്രേമത്തെക്കാള്‍ മികച്ച ഡാന്‍സ് പെര്‍ഫോമന്‍സാണ് സായി ഈ ചിത്രത്തില്‍ നടത്തിയിരിക്കുന്നത്.

നാനി നായകനായ ഈ ചിത്രം നേരത്തെ പുറത്തിറങ്ങിയതാണെങ്കിലും ഇതിലേ പാട്ടുകള്‍ ഇപ്പോളാണ് ഫെയ്‌സ്ബുക്കിലും മറ്റും തരംഗമായി മാറിയിരിക്കുന്നത്. ദേവശ്രീ പ്രസാദ് ഈണമിട്ട അഞ്ച് പാട്ടുകളാണ് സിനിമയിലുള്ളത്. അതില്‍ മൂന്നെണ്ണത്തിലും സായിയുടെ തകര്‍പ്പന്‍ ഡാന്‍സുകള്‍ ഉണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com