സിഗരറ്റുവലിയും മദ്യപാനവും നിര്‍ത്താനുള്ള കാരണം തുറന്നുപറഞ്ഞ് വിനയ് ഫോര്‍ട്ട്  

പരസ്പരം സ്‌നേഹിക്കുന്നവര്‍ക്കെല്ലാമുണ്ട് ഓരോ നിബന്ധനകള്‍ പക്ഷേ ഒരു കണ്ടീഷനുമില്ലാതെ സ്‌നേഹിക്കുന്നത് അമ്മയാണെന്നാണ് തോന്നിയിട്ടുള്ളത് എന്നാണ് വിനയ്‌യുടെ വാക്കുകള്‍
സിഗരറ്റുവലിയും മദ്യപാനവും നിര്‍ത്താനുള്ള കാരണം തുറന്നുപറഞ്ഞ് വിനയ് ഫോര്‍ട്ട്  

മ്മമാര്‍ ജീവിതത്തില്‍ വഹിച്ച പങ്കിനെകുറിച്ച് മാതൃദിനത്തില്‍ തുറന്നുപറഞ്ഞ നിരവധി സെലിബ്രിറ്റികള്‍ ഉണ്ട്. സമൂഹമാധ്യമങ്ങളിലൂടെ അമ്മയുടെ സ്‌നേഹത്തെയും കരുതലിനെയും കുറിച്ച് പലരും വാചാലരായപ്പോള്‍ തന്റെ ജീവിതത്തില്‍ കുട്ടിക്കാലം മുതല്‍ എന്നും പ്രചോദനമായി നിന്ന അമ്മയെകുറിച്ച് തുറന്നുപറഞ്ഞിരിക്കുകയാണ് നടന്‍ വിനയ് ഫോര്‍ട്ടും. 

പരസ്പരം സ്‌നേഹിക്കുന്നവര്‍ക്കെല്ലാമുണ്ട് ഓരോ നിബന്ധനകള്‍ പക്ഷേ ഒരു കണ്ടീഷനുമില്ലാതെ സ്‌നേഹിക്കുന്നത് അമ്മയാണെന്നാണ് തോന്നിയിട്ടുള്ളത് എന്നാണ് മാതൃദിനത്തോടനുബന്ധിച്ചു നല്‍കിയ അഭിമുഖത്തില്‍ വിനയ് പറഞ്ഞത്. ഇപ്പോള്‍ ഈ പ്രായത്തിലും അമ്മയോട് എല്ലാ കാര്യങ്ങളു സംസാരിക്കുമെന്നും ഒരു പ്രശ്‌നമുണ്ടായാല്‍ ആദ്യം ഓടിയെത്തുന്നത് അമ്മയുടെ അടുത്തേക്കാണെന്നുമാണ് വിനയ്‌യുടെ വാക്കുകള്‍. 

താന്‍ സിഗരറ്റുവലിയും മദ്യപാനവും നിര്‍ത്താനുള്ള കാരണവും അമ്മയാണെന്നാണ് വിനയ് പറഞ്ഞിരിക്കുന്നത്. 'സിഗരറ്റുവലിയും മദ്യപാനവും ഒക്കെ ഇല്ലാതാകാന്‍ അമ്മ തന്നെയാണ് കാരണവും. അമ്മ ആകെ ആവശ്യപ്പെടുന്നത് ഇത്തരം കാര്യങ്ങളാണ്', വിനയ് പറഞ്ഞു.

പിജി കഴിഞ്ഞിരിക്കുമ്പോഴാണ് ഫിലിം ഇന്‍സ്റ്റിറ്റിയൂട്ടില്‍ അഡ്മിഷന്‍ ലഭിക്കുന്നത്. പഠനം കഴിഞ്ഞു ജോലിക്കു കയറേണ്ട പ്രായത്തിലാണ് വീണ്ടും പണം മുടക്കി പഠിക്കാന്‍ പോകുന്നതെന്ന് പലരും പറഞ്ഞു. പക്ഷേ അവനിഷ്ടമുള്ളത് ചെയ്യട്ടെ എന്നാണ് അമ്മ പറഞ്ഞത്. മക്കള്‍ ഡോക്ടര്‍ ആവണം, എന്‍ജിനീയര്‍ ആവണം എന്നൊക്കെയാണ് ഇപ്പോള്‍ മാതാപിതാക്കളുടെ ഡിമാന്‍ഡ്. പക്ഷേ അങ്ങനെയുള്ള  നിര്‍ബന്ധങ്ങളൊന്നും  അമ്മ എന്നോട് പറഞ്ഞിട്ടില്ല - വിനയ് പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com