ഹൃദയത്തിന്റെ വടക്കു കിഴക്കേ അറ്റത്തെ പള്ളീലച്ചന്‍ നായകാനായെത്തുന്നു  

ഇക്കുറി പക്ഷെ അച്ചനായല്ല ഷോര്‍ട്ട്ഫിലുമിലുമല്ല മറിച്ച് പോലീസ് വേഷത്തില്‍ സിനിമയിലേക്കാണ് എന്‍ട്രി. ഓറഞ്ച് വാലി എന്ന ചിത്രത്തില്‍ ആനന്ദ് നായര്‍ എന്ന ഐപിഎസുകാരനായാണ് ബിബിന്‍ സിനിമയിലെത്തുന്നത്
ഹൃദയത്തിന്റെ വടക്കു കിഴക്കേ അറ്റത്തെ പള്ളീലച്ചന്‍ നായകാനായെത്തുന്നു  

എന്തിനാടാ ചക്കരേ നീ അച്ഛന്‍ പട്ടത്തിനു പോയത്? ഒരിടയ്ക്ക് സമൂഹമാധ്യമങ്ങളില്‍ തരംഗമായിരുന്നു എന്റെ ഹൃദയത്തിന്റെ വടക്കു കിഴക്കേ അറ്റത്ത് എന്ന ഹ്രസ്വചിത്രത്തിലെ ഈ സംഭാഷണം. അതുകൊണ്ടുതന്നെ ഇതിലെ പള്ളീലച്ചനെ അവതരിപ്പിച്ച ബിബിന്‍ മത്തായിയെ ആരും മറന്നിരിക്കാന്‍ ഇടയില്ല. പള്ളീലച്ചന്‍ ഇതാ വീണ്ടും നായകനാകുന്നു. ഇക്കുറി പക്ഷെ അച്ചനായല്ല ഷോര്‍ട്ട്ഫിലുമിലുമല്ല മറിച്ച് പോലീസ് വേഷത്തില്‍ സിനിമയിലേക്കാണ് എന്‍ട്രി. ഓറഞ്ച് വാലി എന്ന ചിത്രത്തില്‍ ആനന്ദ് നായര്‍ എന്ന ഐപിഎസുകാരനായാണ് ബിബിന്‍ സിനിമയിലെത്തുന്നത്. 

മൂന്നാര്‍ പശ്ചാത്തലത്തില്‍ നക്‌സല്‍ കഥപറയുന്ന ചിത്രത്തില്‍ ബിബിനോടൊപ്പം ദീപുല്‍ എന്ന പുതുമുഖ നടനും പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്. ആര്‍ കെ ഡ്രീം വെസ്റ്റ് തിരകഥയെഴുതി സംവിധാനം ചെയ്തിരിക്കുന്ന ചിത്രത്തില്‍ ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നത് നിതിന്‍ രാജനാണ്. ജോണ്‍സണ്‍ തങ്കച്ചന്‍, ജോര്‍ജ്ജ് വര്‍ക്കി, ആര്‍. കെ ഡ്രീം വെസ്റ്റ് എന്നിവര്‍ ചേര്‍ന്നാണ് നിര്‍മാണം. ഈ മാസം 18-ാം തിയതി ചിത്രം തീയറ്ററുകളിലെത്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com