'ഞാന്‍ ഇപ്പോഴും കരയുകയാണ്, എന്റെ കൈ വിറക്കുന്നുണ്ട്'; ആരാധകനെ ഞെട്ടിച്ച് പൃഥ്വിരാജിന്റെ മറുപടി

പൃഥ്വിരാജിന്റെ ആരാധകനാണ് താനെന്നും ഡബ്‌സ്മാഷുകള്‍ ചെയ്യുന്നത് താങ്കള്‍ കാണുമെന്ന പ്രതീക്ഷയിലാണെന്നുമാണ് വിഷ്ണു പറഞ്ഞത്
'ഞാന്‍ ഇപ്പോഴും കരയുകയാണ്, എന്റെ കൈ വിറക്കുന്നുണ്ട്'; ആരാധകനെ ഞെട്ടിച്ച് പൃഥ്വിരാജിന്റെ മറുപടി

ന്റെ പ്രിയ താരത്തില്‍ നിന്ന് ഒരു മറുപടി കിട്ടുന്നതിനേക്കാള്‍ വലിയ സന്തോഷം ഒരു ആരാധകന്റെ ജീവിതത്തിലുണ്ടാവാനില്ല. പൃഥ്വിരാജിന്റെ കടുത്ത ആരാധകനായ വിഷ്ണു ദേവ ഇപ്പോള്‍ ഈ അവസ്ഥയിലാണ്. സന്തോഷം കൊണ്ട് കരയണോ ചിരിക്കണോ എന്നറിയാത്ത അവസ്ഥ. പൃഥ്വിരാജിന്റെ ഡബ്‌സ്മാഷുകളിലൂടെ പ്രശസ്തനാണ് വിഷ്ണു. കഴിഞ്ഞ ദിവസം പൃഥ്വിരാജിന്റെ ഇന്‍സ്റ്റഗ്രാമിലെ ഒരു ചിത്രത്തിന് വിഷ്ണു ഒരു കമന്റിട്ടിരുന്നു. അതിന് പൃഥ്വിരാജ് നല്‍കിയ മറുപടിയാണ് ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. 

പൃഥ്വിരാജിന്റെ ആരാധകനാണ് താനെന്നും ഡബ്‌സ്മാഷുകള്‍ ചെയ്യുന്നത് താങ്കള്‍ കാണുമെന്ന പ്രതീക്ഷയിലാണെന്നുമാണ് വിഷ്ണു പറഞ്ഞത്. തന്റെ വീഡിയോ ഒരു തവണയെങ്കിലും കാണണമെന്നും പ്രിയതാരത്തോട് വിഷ്ണു അപേക്ഷിച്ചു. എന്നാല്‍ വിഷ്ണുവിനെ മാത്രമല്ല എല്ലാ ആരാധകരെയും ഞെട്ടിച്ചുകൊണ്ടാണ് പൃഥ്വിരാജ് മറുപടി നല്‍കിയത്. 

'ഒന്നല്ല നിങ്ങളുടെ ഒരുപാട് വീഡിയോസ് ഞാന്‍ കണ്ടിട്ടുണ്ട്. നിങ്ങളുടെ സമര്‍പ്പണ മനോഭാവം എനിക്കുള്ള വലിയ പ്രശംസയാണ്. നിങ്ങളെപ്പോലെയുള്ള ആരാധകനെ ലഭിച്ചത് ഒരു അഭിമാനമായി ഞാന്‍ കാണുന്നു. മുന്നോട്ട് പോവുക. നിങ്ങള്‍ ആഗ്രഹിക്കുന്നതെല്ലാം ഒരുനാള്‍ നിങ്ങള്‍ക്ക് കിട്ടട്ടെ എന്ന് ആശംസിക്കുന്നു. ഉടന്‍ തന്നെ നേരില്‍ കാണാമെന്ന പ്രതീക്ഷയോടെ, ചിയേഴ്‌സ് ബഡ്ഡി' 

എന്നാല്‍ പൃഥ്വിരാജിന്റെ കമന്റില്‍ ഒതുങ്ങിയില്ല. പൃഥ്വിരാജിന്റെ ഭാര്യ സുപ്രിയയും വിഷ്ണുവിന് മറുപടിയുമായി എത്തി. ഇരുവരുടേയും പ്രതികരണങ്ങള്‍ കണ്ട് സന്തോഷത്തിലാണ് വിഷ്ണു. മതി ഏട്ടാ, ഇതില്‍ കൂടുതല്‍ എനിക്കൊന്നും വേണ്ട എന്നായിരുന്നു വിഷ്ണു പറഞ്ഞത്. ഞാന്‍ ഇപ്പോഴും കരയുകയാണ്, കൈകള്‍ വിറക്കുന്നു... എന്നും നിങ്ങളുടെ ആരാധകനായിരിക്കും എന്നും ബിഗ് ഫാന്‍ കുറിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com