ബോളിവുഡ് താരത്തിന്റെ ആത്മഹത്യാ വീഡിയോ; സത്യം എന്തെന്ന് വെളിപ്പെടുത്തി ഭാര്യ

വീഡിയോയെ ചുറ്റിപ്പറ്റി പല വാര്‍ത്തകള്‍ വന്ന പശ്ചാത്തലത്തിലാണ് വിശദീകരണവുമായി ഭാര്യ രംഗത്തെത്തിയത്
ബോളിവുഡ് താരത്തിന്റെ ആത്മഹത്യാ വീഡിയോ; സത്യം എന്തെന്ന് വെളിപ്പെടുത്തി ഭാര്യ

ന്തരിച്ച ബോളിവുഡ് നടന്‍ ഇന്ദെര്‍ കുമാറിന്റെ വീഡിയോ കുറച്ചു ദിവസമായി സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായിരുന്നു. മദ്യപിച്ചുകൊണ്ട് ആത്മഹത്യ ചെയ്യാന്‍ പോവുകയാണെന്ന് പറഞ്ഞുകൊണ്ടുള്ള വീഡിയോയാണ് വിവാദമായത്. എന്നാല്‍ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ച ചെയ്യുന്ന വീഡിയോ വ്യാജമാണെന്ന് വ്യക്തമാക്കിക്കൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് നടന്റെ ഭാര്യ പല്ലവി സറഫ്. ഒരു സിനിമയിലെ രംഗമാണിതെന്നാണ്  പല്ലവി പറയുന്നത്. 

ഭാട്ടി പാഡി ഹെ യാര്‍ എന്ന ചിത്രത്തിലെ ഒരു രംഗമാണ് ഇതെന്നും കഴിഞ്ഞ വര്‍ഷമാണ് സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയാക്കിയതെന്നുമാണ് അവര്‍ പറയുന്നത്. സിനിമ അടുത്ത വര്‍ഷം ആദ്യമാണ് തീയെറ്ററിലെത്തുന്നത്. എന്നാല്‍ ഇതൊരു പബ്ലിസിറ്റി സ്റ്റണ്ട് അല്ലെന്നും വീഡിയോ പുറത്തുപോയത് എങ്ങനെയാണെന്ന് അറിയില്ലെന്നും പല്ലവി വ്യക്തമാക്കി. 

കൈയില്‍ മദ്യകുപ്പിയുമായി മുറിയില്‍ നിന്നുകൊണ്ടാണ് ഇന്ദ്രകുമാറിന്റെ വീഡിയോ. താന്‍ ആത്മഹത്യ ചെയ്യാന്‍ പോവുകയാണെന്ന് അദ്ദേഹം വീഡിയോയില്‍ പറയുന്നുണ്ട്. മറ്റൊരു വീഡിയോയില്‍ അച്ഛനോടും അമ്മയോടുമെല്ലാം യാത്ര പറയുന്നതും കാണാം. കഴിഞ്ഞ വര്‍ഷം ജൂലൈയിലാണ് ഹൃദയാഘാതത്തെത്തുടര്‍ന്ന് താരം മരിക്കുന്നത്. വീഡിയോ വൈറലായതോടെ നടന്റെ മരണം സംബന്ധിച്ച് ദുരൂഹതകള്‍ ഉയരാന്‍ തുടങ്ങി.  വീഡിയോയെ ചുറ്റിപ്പറ്റി പല വാര്‍ത്തകള്‍ വന്ന പശ്ചാത്തലത്തിലാണ് വിശദീകരണവുമായി ഭാര്യ രംഗത്തെത്തിയത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com