ആളുകള്‍ക്ക് എന്റെ മുഖം കാണേണ്ടെന്ന് തോന്നിയാല്‍ അന്ന് ഈ പണി നിര്‍ത്തും: തപ്‌സി പന്നു

ഹോളിവുഡോ ബോളിവുഡോ എന്നൊന്നും ഇല്ല, സിനിമാരംഗത്തേയ്ക്കു തന്നെ വരാന്‍ ഒരു ആലോചനയും ഉണ്ടായിരുന്നില്ല. അതങ്ങനെ സ്വാഭാവികമായി സംഭവിച്ചുപോയതാണ്'- തപ്‌സി പറഞ്ഞു.
ആളുകള്‍ക്ക് എന്റെ മുഖം കാണേണ്ടെന്ന് തോന്നിയാല്‍ അന്ന് ഈ പണി നിര്‍ത്തും: തപ്‌സി പന്നു

രൊറ്റ ചിത്രം കൊണ്ട് ബോളിവുഡില്‍ തരംഗം സൃഷ്ടിച്ച താരമാണ് തപ്‌സി പന്നു. 2016ല്‍ പുറത്തിറങ്ങിയ പിങ്ക് എന്ന ഹിന്ദി ചിത്രത്തിലെ കഥാപാത്രമായിരുന്നു തപ്‌സിയുടെ കരിയറില്‍ വഴിത്തിരിവായി മാറിയത്. അമിതാഭ് ബച്ചന്‍ മുഖ്യ വേഷത്തിലെത്തിയ ചിത്രത്തില്‍ ശ്രദ്ധേയ പ്രകടനമായിരുന്നു നടി  കാഴ്ചവെച്ചത്. 

തെന്നിന്ത്യന്‍ സിനിമാലോകത്ത് നിന്ന് ഒരു ചുവടുമാറ്റമായിരുന്നു തപ്‌സിക്ക് പിങ്ക് എന്ന ചിത്രം. ഇപ്പോള്‍ താരത്തിന് ബോളിവുഡില്‍ കൈനിറയെ ചിത്രങ്ങളാണ്. എന്നാല്‍, സിനിമാരംഗത്തേയ്ക്ക് അങ്ങനെ സ്വപ്നം കണ്ടോ ആസൂത്രണം ചെയ്‌തോ അല്ല താന്‍ വന്നതെന്ന് പറയുകയാണ് തപ്‌സി. 

'ഞാന്‍ ഒരിക്കലും ഒരു വുഡിലും പ്രവേശിക്കണമെന്ന് ആലോചിച്ചിട്ടില്ല. ഹോളിവുഡോ ബോളിവുഡോ എന്നൊന്നും ഇല്ല, സിനിമാരംഗത്തേയ്ക്കു തന്നെ വരാന്‍ ഒരു ആലോചനയും ഉണ്ടായിരുന്നില്ല. അതങ്ങനെ സ്വാഭാവികമായി സംഭവിച്ചുപോയതാണ്'- തപ്‌സി പറഞ്ഞു.

'ഞാന്‍ ഹോളിവുഡില്‍ അഭിനയിക്കില്ല എന്നൊന്നുമില്ല. ഞാന്‍ അവിടെ റോളുകള്‍ തേടി പോകുമെന്നും പറയാനാവില്ല. എനിക്ക് ഇപ്പോള്‍ തന്നെ ബോളിവുഡില്‍ നിറയെ വേഷങ്ങളുണ്ട്. അതെല്ലാം തന്നെ വ്യത്യസ്തമായ റോളുകളാണുതാനും. മനസില്‍ ആഗ്രഹിച്ച വേഷങ്ങളെല്ലാം ഇവിടെ തന്നെ കിട്ടുന്നുണ്ട്. അതില്‍ ഞാന്‍ തൃപ്തയാണ്. അതുകൊണ്ട് തന്നെയാണ് ഹോളിവുഡില്‍ പോകാന്‍ വലിയ മോഹമില്ലാത്തത്.

ബോളിവുഡില്‍ ഇത് നിര്‍ണായകമായ വര്‍ഷമാണ്. തീര്‍ത്തും വേറിട്ട വേഷങ്ങളുള്ള മൂന്ന് സിനിമകളാണ് ഈ വര്‍ഷം റിലീസ് ചെയ്യാന്‍ പോകുന്നത്. പ്രേക്ഷകര്‍ എത്രമാത്രം എന്നെ സ്‌നേഹിക്കുന്നുണ്ടെന്ന് ഇക്കൊല്ലം അറിയാം. എന്റെ സിനിമകള്‍ നല്ല പ്രകടനം കാഴ്ചവയ്ക്കുന്നില്ലെങ്കില്‍, പ്രേക്ഷകര്‍ക്ക് എന്നെ കാണേണ്ടെങ്കില്‍ ഞാന്‍ സിനിമാരംഗം ഉപേക്ഷിച്ച് മറ്റെന്തെങ്കിലും ചെയ്യും. ബോക്‌സ് ഓഫീസ് വിജയങ്ങളാണ് ഞാന്‍ എപ്പോള്‍ സിനിമാരംഗം വിടേണ്ടതെന്ന് തീരുമാനിക്കുന്നത്' തപ്‌സി വ്യക്തമാക്കി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com