'അവന്‍ വിചാരിച്ചാല്‍ നോട്ട് അടിക്കാനും വോട്ടിങ് മെഷീനിലെ വോട്ട് മാറ്റാനും കഴിയും'; ബിജെപിയെ ചൊടിപ്പിച്ച ഇരുമ്പിതിരൈയിലെ രംഗം പുറത്ത്

ചിത്രത്തില്‍ ആധാര്‍ കാര്‍ഡിനെക്കുറിച്ചും ഡിജിറ്റല്‍ ഇന്ത്യയെക്കുറിച്ചും നോട്ട് നിരോധനത്തെക്കുറിച്ചും പറയുന്ന കാര്യങ്ങളാണ് ചിത്രത്തെ വിവാദമാക്കിയത്
'അവന്‍ വിചാരിച്ചാല്‍ നോട്ട് അടിക്കാനും വോട്ടിങ് മെഷീനിലെ വോട്ട് മാറ്റാനും കഴിയും'; ബിജെപിയെ ചൊടിപ്പിച്ച ഇരുമ്പിതിരൈയിലെ രംഗം പുറത്ത്

സിനിമകള്‍ക്കെതിരേ മത സംഘടനകളും രാഷ്ട്രീയ പാര്‍ട്ടികളും രംഗത്തു വരുന്നതില്‍ വലിയ വര്‍ധനവാണ് അടുത്തിടെയുണ്ടായിരിക്കുന്നത്. തങ്ങളെ വിമര്‍ശിച്ച് ആരും പടം ഇറക്കണ്ട എന്ന നിലപാടിലാണ് ഭൂരിഭാഗം പേരും. പത്മാവതിക്കും മെര്‍സലിനും നേരെയുണ്ടായ അതിക്രമങ്ങള്‍ ഇതിന് ഏറ്റവും വലിയ ഉദാഹരണങ്ങളാണ്. വിശാല്‍ നായകനായെത്തിയ ഇരുമ്പുതിരൈയാണ് ഇപ്പോള്‍ ബിജെപിയുടെ പ്രതിഷേധത്തിന് ഇരയാകുന്നത്. 

ചിത്രത്തില്‍ ആധാര്‍ കാര്‍ഡിനെക്കുറിച്ചും ഡിജിറ്റല്‍ ഇന്ത്യയെക്കുറിച്ചും നോട്ട് നിരോധനത്തെക്കുറിച്ചും പറയുന്ന കാര്യങ്ങളാണ് ചിത്രത്തെ വിവാദമാക്കിയത്. ചിത്രത്തിനെതിരേ വലിയ പ്രതിഷേധം ഉയര്‍ന്നതോടെ ചിത്രം റിലീസ് ചെയ്ത ദിവസം തമിഴ്‌നാട്ടിലെ തീയെറ്ററുകളില്‍ സുരക്ഷയും ഒരുക്കിയിരുന്നു. ഇപ്പോള്‍ ചിത്രത്തിലെ വിവാദ സീന്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. 

വിശാലിന്റെ കഥാപാത്രം ആധാറിനെയും ഡിജിറ്റല്‍ ഇന്ത്യയേയും വിമര്‍ശിക്കുന്നതാണ് വീഡിയോയിലുള്ളത്. ആധാര്‍ കൈവശപ്പെടുത്തിയാല്‍ നോട്ട് അടിക്കാനും വോട്ടിങ് മെഷീനില്‍ വോട്ട് മാറ്റാനും സാധിക്കുമെന്നാണ് ഇതില്‍ പറയുന്നത്. പുറത്തുവിട്ട രംഗം ഇതിനോടകം വിവാദമായിക്കഴിഞ്ഞു. പി.എസ്. മിത്രന്‍ സംവിധാനം ചെയ്തിരിക്കുന്ന ചിത്രത്തില്‍ സാമന്തയാണ് നായിക. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com