'15 കാരന്റെ അമ്മയല്ലേ നിങ്ങള്‍, എന്നിട്ടാണോ ഇങ്ങനെ വേഷം കെട്ടുന്നത്'; സ്വിംസ്യൂട്ട് ധരിച്ചതിന് നടിയ്ക്ക് സോഷ്യല്‍ മീഡിയ അക്രമണം

44 കാരിയായ താരം കഴിഞ്ഞ ദിവസമാണ് ബീച്ചില്‍ നിന്നുള്ള ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തത്
'15 കാരന്റെ അമ്മയല്ലേ നിങ്ങള്‍, എന്നിട്ടാണോ ഇങ്ങനെ വേഷം കെട്ടുന്നത്'; സ്വിംസ്യൂട്ട് ധരിച്ചതിന് നടിയ്ക്ക് സോഷ്യല്‍ മീഡിയ അക്രമണം

സിനിമ താരങ്ങള്‍ക്ക് നേരെ സോഷ്യല്‍ മീഡിയയില്‍ നടക്കുന്ന ആക്രമണങ്ങളില്‍ ഒന്നുകൂടി. ഇത്തവണ നടി മലൈക അറോറയാണ് ഇത്തവണ അക്രമണത്തിന്റെ ഇര. സ്വിംസ്യൂട്ട് ധരിച്ചുകൊണ്ടുള്ള ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തതിന് താരത്തിന് നേര രൂക്ഷമായ ആക്രമണമാണ് സോഷ്യല്‍ മീഡിയയില്‍ നടക്കുന്നത്. 15 വയസുകാരനായ മകന്റെ അമ്മ നീന്തല്‍ വസ്ത്രം ധരിച്ചതാണ് ഒരു വിഭാഗത്തെ ചൊടിപ്പിച്ചത്. 

44 കാരിയായ താരം കഴിഞ്ഞ ദിവസമാണ് ബീച്ചില്‍ നിന്നുള്ള ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തത്. തന്റെ വേനല്‍ അവധിയെക്കുറിച്ചുള്ളതായിരുന്നു പോസ്റ്റ്. സ്വിംസ്യൂട്ട് ധരിച്ചുകൊണ്ടുള്ള നാല് ഫോട്ടോകള്‍ ചേര്‍ത്തുവെച്ചുകൊണ്ടുള്ള ചിത്രമായിരുന്നു പോസ്റ്റ്. ട്വിങ്കിള്‍ ഖന്ന, ഫറാ ഖാന്‍, മഹീപ് കപൂര്‍, അമൃത അറോറ തുടങ്ങിയ പ്രമുഖര്‍ ഉള്‍പ്പടെ നിരവധി പേര്‍ ചിത്രം ലൈക്ക് ചെയ്തു. എന്നാല്‍ അതിനൊപ്പം തന്നെ ഒരു വിഭാഗം അശ്ലീല കമന്റുകളും ചീത്തവിളിയുമായി രംഗത്തെത്തി. 

 

Summer lovin...take me backkk #fridayflashback #sun#sea#surf

A post shared by Malaika Arora Khan (@malaikaarorakhanofficial) on

ഇത് ആദ്യമായിട്ടല്ല താരം ചീത്തവിളി കേള്‍ക്കുന്നത്. ഇറക്കം കുറഞ്ഞ ധരിച്ചെന്ന് പറഞ്ഞ് മുന്‍പും മലൈക സോഷ്യല്‍ മീഡിയ അക്രമണത്തിന് ഇരയായിട്ടുണ്ട്. എന്നാല്‍ ഇത്തരം ട്രോളുകളൊന്നും തന്നെ ബാധിക്കില്ലെന്നും ഇതൊന്നും താന്‍ ശ്രദ്ധിക്കാറില്ലെന്നുമാണ് മലൈക പറയുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com