ആര്‍ത്തവ രക്തം പതിഞ്ഞ ആയുഷിന്റെ ആദ്യ ദിനം; പുരുഷന്മാര്‍ക്ക് ആര്‍ത്തവമുണ്ടായിരുന്നെങ്കിലോ? ശ്രദ്ധേയമായി ഫസ്റ്റ് പിരിയഡ്‌സ്

ആയുഷ് എന്ന സ്‌കൂള്‍ വിദ്യാര്‍ത്ഥിയുടെ ആദ്യ പിരിയഡ്‌സിനെക്കുറിച്ചാണ് ചിത്രത്തില്‍ പറയുന്നത്
ആര്‍ത്തവ രക്തം പതിഞ്ഞ ആയുഷിന്റെ ആദ്യ ദിനം; പുരുഷന്മാര്‍ക്ക് ആര്‍ത്തവമുണ്ടായിരുന്നെങ്കിലോ? ശ്രദ്ധേയമായി ഫസ്റ്റ് പിരിയഡ്‌സ്

തുമതിയാകുന്ന നിമിഷം മുതല്‍ പെണ്‍കുട്ടികളുടെ ജീവിതത്തിലുണ്ടാകുന്ന മാറ്റങ്ങള്‍ നമ്മള്‍ കണ്ടിട്ടുണ്ട്. പിന്നീട് അവരുടെ ജീവിതം നീങ്ങുന്നത് വിലക്കുകളിലൂടെയായിരിക്കും. എന്നാല്‍ ആര്‍ത്തവം പുരുഷന്മാര്‍ക്കുമുണ്ടെങ്കിലോ? ആദ്യമായി പിരിയഡ്‌സ് ആവുന്ന ആണ്‍കുട്ടിയുടെ ജീവിതം പിന്നീട് എങ്ങനെയായിരിക്കും മുന്നോട്ടുപോവുക? ഇത്തരം ചിന്തകളിലൂടെ നമ്മെ കൂട്ടിക്കൊണ്ടുപോകുകയാണ് ഫസ്റ്റ് പിരിയഡ്‌സ് എന്ന ഷോര്‍ട്ട് ഫിലിം. 

ആയുഷ് എന്ന സ്‌കൂള്‍ വിദ്യാര്‍ത്ഥിയുടെ ആദ്യ പിരിയഡ്‌സിനെക്കുറിച്ചാണ് ചിത്രത്തില്‍ പറയുന്നത്. ആയുഷിന്റെ മനസിലുള്ള ആശങ്കകളെ അവന് ചുറ്റുമുള്ളവര്‍ എങ്ങനെയാണ് പരിഹരിക്കുന്നതെന്നാണ് ചിത്രത്തില്‍ പറയുന്നത്. അതിനൊപ്പം ആര്‍ത്തവവുമായി ബന്ധപ്പെട്ട നിരവധി സന്ദേശങ്ങളും ചിത്രങ്ങള്‍ നല്‍കുന്നുണ്ട്. പുരുഷന്മാര്‍ മാത്രമാണ് ചിത്രത്തിലുള്ളത്. ആയുഷിനെ ആശ്വസിപ്പിക്കുന്ന അച്ഛന്‍, ബയോഡീഗ്രേഡബിള്‍ നാപ്കിന്‍ വാങ്ങിനല്‍കുന്ന സഹോദരന്‍, നിര്‍ദേശങ്ങള്‍ നല്‍കുന്ന അധ്യാപകന്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങള്‍. 

ലോക ആര്‍ത്തവ ശുചിത്വ ദിനത്തിലാണ് ഫസ്റ്റ് പിരിയഡ്(ആദ്യ ആര്‍ത്തവം) എന്ന ഷോര്‍ട്ട് ഫിലിം റിലീസ് ചെയ്തത്. പുരുഷന്മാരുടെ ആര്‍ത്തവം ഇങ്ങനെയാണെങ്കില്‍ സ്ത്രീകളുടെ എങ്ങനെയാണ് എന്ന് ചോദിച്ചുകൊണ്ടാണ് ചിത്രം അവസാനിക്കുന്നത്. മോസെസ് സിങ് ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ചിത്രത്തെ പ്രശംസിച്ച് നടിയും എഴുത്തുകാരിയുമായ ട്വിങ്കിള്‍ ഖന്ന രംഗത്തുവന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com