പ്രണയത്തില്‍ പോയി ചാടരുതെന്ന് വിജയ് എപ്പോഴും പറഞ്ഞിരുന്നു: കൃഷിനെ കണ്ടപ്പോഴുണ്ടായ അദ്ദേഹത്തിന്റെ പ്രതികരണം എന്നെ ഞെട്ടിച്ചു

തന്റെ കാര്യത്തില്‍ വിജയ് വളരെ ശ്രദ്ധാലുവായിരുന്നുവെന്നും പ്രണയത്തില്‍ പോയി ചാടരുതെന്ന് ഉപദേശിക്കാറുണ്ടായിരുന്നുവെന്നും സംഗീത പറയുന്നു.
പ്രണയത്തില്‍ പോയി ചാടരുതെന്ന് വിജയ് എപ്പോഴും പറഞ്ഞിരുന്നു: കൃഷിനെ കണ്ടപ്പോഴുണ്ടായ അദ്ദേഹത്തിന്റെ പ്രതികരണം എന്നെ ഞെട്ടിച്ചു

ചുരുങ്ങിയ കാലം കൊണ്ട് ചെറുതാണെങ്കിലും ഓര്‍മ്മയില്‍ നില്‍ക്കുന്ന ചില കഥാപാത്രങ്ങളെ നമുക്ക് സമ്മാനിച്ച നടിയായിരുന്നു തമിഴ് താരം സംഗീത. തമിഴിലും മലയാളത്തിലുമായി നിരവധി വേഷങ്ങള്‍ ചെയ്ത സംഗീത ഇളയദളപതി വിജയ്‌യുടെ വളരെ അടുത്ത സുഹൃത്താണ്. വിജയ്ക്ക് സംഗീതയുടെ കാര്യത്തിലുള്ള ശ്രദ്ധയും സ്‌നേഹവും പങ്കുവയ്ക്കുകയാണ് ഈ നടി. 

തന്റെ കാര്യത്തില്‍ വിജയ് വളരെ ശ്രദ്ധാലുവായിരുന്നുവെന്നും പ്രണയത്തില്‍ പോയി ചാടരുതെന്ന് ഉപദേശിക്കാറുണ്ടായിരുന്നുവെന്നും സംഗീത പറയുന്നു. ഒരു തമിഴ് ഓണ്‍ലൈന്‍ നല്‍കിയ അഭിമുഖത്തിലാണ് സംഗീത വിജയുമായുള്ള സൗഹൃദത്തെക്കുറിച്ച് മനസ് തുറന്നത് 

ഇരുവരും തമ്മില്‍ ഇത്രയധികം സൗഹൃദമുണ്ടാകാനും കാരണമുണ്ട്. വിജയ്‌നെ സിനിമാലോകത്ത് നിന്ന് മാത്രം പരിജയപ്പെട്ടതല്ല സംഗീത. ഇവരുടെ കുടുംബങ്ങള്‍ തമ്മില്‍ അടുത്ത സൗഹൃദമാണുള്ളത്. സംഗീതയുടെ മുത്തച്ഛന്റെ നിര്‍മ്മാണ കമ്പനിയിലായിരുന്നു വിജയ്യുടെ അച്ഛന്‍ ജോലി ചെയ്തിരുന്നത്. അതുകൊണ്ട് ഇവര്‍ക്ക് നേരത്തേ തന്നെ പരസ്പരം നന്നായറിയാം.

മാത്രമല്ല, വിജയുടെ മൂന്നാമത്തെ ചിത്രത്തില്‍ സംഗീതയാണ് നായികയാകേണ്ടതെന്നും താരം പറയുന്നു. 'വിജയുടെ രണ്ടാമത്തെയോ മൂന്നാമത്തെയോ ചിത്രത്തില്‍ അദ്ദേഹത്തിന്റെ നായികയായി ഞാന്‍ അഭിനയിക്കേണ്ടതായിരുന്നു. എന്റെ അമ്മയ്ക്ക് ഞാന്‍ ആ ചിത്രത്തിലൂടെ സിനിമയില്‍ അരങ്ങേറണമെന്നുണ്ടായിരുന്നു. എല്ലാം പ്ലാന്‍ ചെയ്തിരുന്നതാണ്. എന്നാല്‍ ഒന്നും വിചാരിച്ച പോലെ നടന്നില്ല. എനിക്ക് ആ ചിത്രം ചെയ്യാന്‍ സാധിച്ചില്ല. കോയമ്പത്തൂര്‍ മാപ്പിളൈ ആണ് ആ ചിത്രം എന്നെനിക്ക് തോന്നുന്നു'- സംഗീത പറയുന്നു.

ഈ അടുപ്പത്തിന്റെ പുറത്ത് പ്രണയത്തില്‍ ഒന്നും പോയി ചാടരുതെന്ന് സംഗീതയോട് വിജയ് പറയുമായിരുന്നത്രേ. 'നീ നല്ല രീതിയില്‍ വിവാഹം കഴിച്ച് സെറ്റിലാകണം വല്ല ചുറ്റിക്കളിയുണ്ടെന്നെങ്ങാനും ഞാന്‍ കേട്ടു പോകരുതെന്ന് എന്നെല്ലാം ശാസിക്കുമായിരുന്നു. ഞാന്‍ ഇപ്പോഴും സുരക്ഷിതയായിരിക്കാനാണ് അദ്ദേഹം ആഗ്രഹിച്ചത്. ആ ഒരു സ്‌നേഹവും കരുതലും അദ്ദേഹത്തിന് എന്നോടുണ്ട്. എന്നെക്കുറിച്ചെന്തെങ്കിലും ഗോസ്സിപ്പുകളോ മറ്റോ കേട്ടാല്‍ വിജയ് എന്നെ വിളിച്ച് അതിനെക്കുറിച്ച് ചോദിച്ചറിയുമായിരുന്നു'. 

പക്ഷേ കൃഷുമായുള്ള ബന്ധത്തെക്കുറിച്ചറിഞ്ഞപ്പോള്‍ വിജയ് തന്നെ ഞെട്ടിച്ച് കളഞ്ഞെന്ന് സംഗീത പറയുന്നു. ഒരു ദിവസം ഞാന്‍ വിജയിനോട് ചോദിച്ചു കൃഷിനെ പരിചയപ്പെടുത്താനായി അദ്ദേഹത്തെ വന്നു കാണാന്‍ സാധിക്കുമോ എന്ന്. കൃഷിനെ കണ്ട ശേഷം വിജയ് എന്നെ കെട്ടിപിടിച്ചു നിന്നെകുറിച്ചോര്‍ത്ത് സന്തോഷിക്കുന്നു എന്ന് പറഞ്ഞു. കൃഷ് വളരെ നല്ല വ്യക്തിയാണെന്ന് തോന്നിയെന്നും  നിങ്ങള്‍ നല്ല ജോഡികളാണെന്നും വിജയ് പറഞ്ഞു. വിജയ് നല്ലൊരു അഭ്യുദയകാംഷിയാണ്..എന്നെ നല്ലപോലെ സംരക്ഷിക്കുമായിരുന്നു' സംഗീത പറഞ്ഞു. 

കൃഷിന്റെ യഥാര്‍ത്ഥ പേര് വിജയ് എന്നാണുള്ളതും ഇവരുടെ ബന്ധത്തിലെ മറ്റൊരു പ്രത്യേകതയാണ്. മാത്രമല്ല വിജയ് എന്നാണ്, വിജയുടെ ഭാര്യയുടെ പേര് സംഗീത എന്നും. അത് വല്ലാത്ത ഒരു യാദൃശ്ചികതയാണെന്ന് സംഗീത പറയുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com