'അതിലെ അഭിനേതാക്കള്‍ക്ക് പോലും സിനിമയുടെ കഥ അറിയില്ല, ഞാന്‍ കരാറില്‍ ഒപ്പിട്ടത് നായകന്‍ ആരാണെന്ന് അറിയാതെ '

തെലുങ്ക്, ഹിന്ദി, തമിഴ്, മലയാളം ഭാഷകളില്‍ എത്തുന്ന ചിത്രത്തിന്റെ മുടക്കു മുതല്‍ 150 കോടി രൂപയാണ്
'അതിലെ അഭിനേതാക്കള്‍ക്ക് പോലും സിനിമയുടെ കഥ അറിയില്ല, ഞാന്‍ കരാറില്‍ ഒപ്പിട്ടത് നായകന്‍ ആരാണെന്ന് അറിയാതെ '

ബാഹുബലിക്ക് ശേഷം പ്രഭാസ് പ്രധാന വേഷത്തില്‍ എത്തുന്ന സഹോയ്ക്കായി പ്രതീക്ഷയോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. ചിത്രത്തില്‍ മലയാളികളുടെ പ്രിയ താരം ലാലും പ്രധാന റോളില്‍ എത്തുന്നുണ്ട്. എന്നാല്‍ ചിത്രത്തിന്റെ കരാറില്‍ ഒപ്പിടുമ്പോള്‍ പോലും നായകന്‍ ആരാണെന്ന് അണിയറ പ്രവര്‍ത്തകര്‍ പറഞ്ഞിരുന്നില്ലെന്നാണ് ലാല്‍ പറയുന്നത്. ചിത്രത്തിന്റെ കഥ പോലും അഭിനേതാക്കള്‍ക്ക് അറിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. 

'ഒരു നല്ല കഥാപാത്രത്തെയാണ് ഞാന്‍ അവതരിപ്പിക്കുന്നത്. ഇനിയും ഒരുപാട് ചിത്രീകരിക്കാനുണ്ട്. അടുത്ത വര്‍ഷം മാത്രമേ സാഹോ പുറത്തിറങ്ങൂ. ആരോടും കഥ പൂര്‍ണമായി പറഞ്ഞിട്ടുണ്ടെന്ന് ഞാന്‍ കരുതുന്നില്ല. ഇപ്പോള്‍ ആക്ഷന്‍ രംഗങ്ങള്‍ ചിത്രീകരിച്ചു കൊണ്ടിരിക്കുകയാണ്. വിദേശത്താണ് ചിത്രീകരിക്കുന്നത്' ലാല്‍ പറഞ്ഞു. 

കോടികള്‍ മുടക്കി നിര്‍മിക്കുന്ന ചിത്രത്തില്‍ ബോളിവുഡ് താരം ശ്രദ്ധ കപൂറാണ് നായികയാകുന്നത്. തെലുങ്ക്, ഹിന്ദി, തമിഴ്, മലയാളം ഭാഷകളില്‍ എത്തുന്ന ചിത്രത്തിന്റെ മുടക്കു മുതല്‍ 150 കോടി രൂപയാണ്. സഹോയില്‍ 30 കോടി രൂപയാണ് പ്രതിഫലം വാങ്ങുന്നത്.  9 കോടി രൂപയ്ക്കാണ് ശ്രദ്ധ കരാര്‍ ഒപ്പിട്ടിരിക്കുന്നത്. ചിത്രീകരണം പൂര്‍ത്തിയാകുന്നതിന് മുന്‍പ് തന്നെ റെക്കോഡ് തുകയ്ക്ക് ചിത്രത്തിന്റെ വിതരണാവകാശം വിറ്റുപോയി. 400 കോടി രൂപയ്ക്ക് ഇറോസ് ഇന്റര്‍നാഷണല്‍ ചിത്രത്തിന്റെ വിതരണാവകാശം സ്വന്തമാക്കിയത്. ബാഹുബലിയുടെ വിതരണാവകാശം 350 കോടി രൂപയായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com