പത്ത് വയസ് പ്രായം കുറഞ്ഞ നടനുമായി പ്രിയങ്ക പ്രണയത്തില്‍?; ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങള്‍ പുറത്ത്

ഹോളിവുഡിലും ശക്തമായ സാന്നിധ്യമായി മാറിയിരിക്കുന്ന പ്രിയങ്ക അമേരിക്കന്‍ ഗായകനും നടനുമായ നിക് ജൊനാസുമായി പ്രണയത്തിലാണെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്
പത്ത് വയസ് പ്രായം കുറഞ്ഞ നടനുമായി പ്രിയങ്ക പ്രണയത്തില്‍?; ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങള്‍ പുറത്ത്

സിനിമ താരങ്ങളെക്കുറിച്ച് അഭ്യൂഹങ്ങള്‍ വരുന്നത് ആദ്യമായിട്ടല്ല. ഏതെങ്കിലും പരിപാടിയില്‍ ഒന്നിച്ചു കണ്ടാല്‍ പ്രണയ ഗോസിപ്പുമായി പാപ്പരാസികളെത്തും. ഇപ്പോള്‍ പ്രണയ വാര്‍ത്തകളില്‍ നിറയുന്നത് ബോളിവുഡ് താരം പ്രിയങ്ക ചോപ്രയാണ്. ഹോളിവുഡിലും ശക്തമായ സാന്നിധ്യമായി മാറിയിരിക്കുന്ന പ്രിയങ്ക അമേരിക്കന്‍ ഗായകനും നടനുമായ നിക് ജൊനാസുമായി പ്രണയത്തിലാണെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇരുവരും ഒന്നിച്ച് ചില പൊതു പരിപാടികളില്‍ പങ്കെടുത്തതാണ് പ്രണയ വാര്‍ത്തകള്‍ക്ക് കാരണമായിരിക്കുന്നത്. നിക്കിന് പ്രീയങ്കയേക്കാള്‍ പത്ത് വയസ് കുറവാണ്. 

'പ്രിയങ്കയും നിക്കും പ്രണയത്തിലാണ്. അതാണ് ഏറ്റവും പുതിയ വാര്‍ത്ത. അവര്‍ നല്ല ജോഡികളാണ്. രണ്ടു പേര്‍ക്കും പരസ്പരം താല്‍പര്യമുണ്ട്. ഇരുവരും വളരെ അടുത്ത രീതിയിലാണ് പരസ്പരം സംസാരിക്കുന്നതും. പൊതുയിടങ്ങളില്‍ പോലും സ്വകാര്യത ഉണ്ടാക്കാന്‍ അവര്‍ ശ്രമിച്ചില്ല. അടുത്തിരിക്കുന്ന മറ്റുള്ള ആളുകളോടും സംസാരിച്ച് ഇരുവരും ഏറെ സന്തോഷത്തിലായിരുന്നു'. പ്രിയങ്കയും നിക്കും പങ്കെടുത്ത ഒരു പൊതുപരിപാടിയെ കുറിച്ച് യുഎസ് വീക്കിലി റിപ്പോര്‍ട്ട് ചെയ്തു.

ഇതു കൂടാതെ ഇരുവരും സുഹൃത്തുക്കള്‍ക്കൊപ്പം ഭക്ഷണം കഴിക്കുന്നതിന്റേയും യാത്രചെയ്യുന്നതിന്റേയും ചിത്രങ്ങളും ഒന്നിച്ചുള്ള വീഡിയോയും പുറത്തുവന്നിട്ടുണ്ട്. ഇതോടെയാണ് അഭ്യൂഹങ്ങള്‍ ശക്തമായത്.

കഴിഞ്ഞ വര്‍ഷം നടന്ന മെറ്റ്ഗാലയില്‍ ഇരുവരും ഒന്നിച്ച് റെഡ്കാര്‍പ്പറ്റില്‍ എത്തിയതോടെയാണ് പാപ്പരാസികള്‍ ഇരുവരേയും കുറിച്ച് ഗോസിപ്പുകള്‍ ഇറക്കാന്‍ തുടങ്ങിയത്. മെറ്റ് ഗാലയില്‍ നിന്നുള്ള പ്രിയങ്കയുടെ ചിത്രങ്ങള്‍ നിക്ക് പങ്കു വയ്ക്കുകയും ചെയ്തിരുന്നു. റാല്‍ഫ് ലോറെന്‍ വസ്ത്രത്തിലാണ് ഇരുവരും അന്ന് ഗാലയില്‍ പ്രത്യക്ഷപ്പെട്ടത്. ഗോസിപ്പുകളെക്കുറിച്ച് പ്രമുഖ അവതാരകനായ ജിമ്മി കിമ്മല്‍ ഒരു അഭിമുഖത്തില്‍ പ്രിയങ്കയോട് ചോദിച്ചിരുന്നു. അതിന് പ്രിയങ്ക നല്‍കിയ മറുപടി ഇങ്ങനെ. 

'ഞങ്ങള്‍ രണ്ടു പേരും റാല്‍ഫ് ലോറെന്‍ വസ്ത്രമാണ് അന്ന് തിരഞ്ഞെടുത്തിരുന്നത്. അതിനാലാണ് ഒരുമിച്ച് പോകാന്‍ തീരുമാനിച്ചത്. അത് വളരെ നല്ല അനുഭവമായിരുന്നു. ഞാന്‍ നിക്കിന്റെ പ്രായം ചോദിച്ചില്ല. എത്രയാണ് പതിനൊന്നോ?' എന്നാണ് അന്ന് പ്രിയങ്ക ഇതിനോട് പ്രതികരിച്ചത് 

പ്രണയ വാര്‍ത്തകള്‍ പുറത്തുവന്നതോടെ 35 കാരിയായ താരം തന്നേക്കാള്‍ പത്ത് വയസുകുറഞ്ഞയാളെ പ്രണയിക്കുന്നതിനെ വിമര്‍ശിച്ച് നിരവധി പേര്‍ രംഗത്തെത്തി. എന്നാല്‍ പ്രണയിക്കാന്‍ പ്രായമൊരു പ്രശ്‌നമല്ലെന്നു പറഞ്ഞാണ് പ്രിയങ്കയുടെ ആരാധകര്‍ ഇതിനെ പ്രതിരോധിക്കുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com