ഉരുക്ക് 2 ചെയ്ത് ആട് 2വിന്റെ റക്കോര്‍ഡ് തകര്‍ക്കും; സന്തോഷ് പണ്ഡിറ്റ്

സന്തോഷ് പണ്ഡിറ്റ് തിരക്കഥ എഴുതി സംവിധാനം ചെയ്ത ഉരുക്കു സതീശന്‍ ജൂണ്‍ ഒന്നിനാണ് പുറത്തിറങ്ങുന്നത്. 
ഉരുക്ക് 2 ചെയ്ത് ആട് 2വിന്റെ റക്കോര്‍ഡ് തകര്‍ക്കും; സന്തോഷ് പണ്ഡിറ്റ്

ന്റേതായ ശൈലിയില്‍ കഥയെഴുതി, സംവിധാനം ചെയ്ത് ആ സിനിമയില്‍ അഭിനയിക്കുക കൂടി ചെയ്യുന്നയാളാണ് സന്തോഷ് പണ്ഡിറ്റ്. ഇപ്പോള്‍ താരത്തിന്റെ പുതിയ ചിത്രം ഉരുക്കു സതീശന്‍ റിലീസിനൊരുങ്ങുകയാണ്. സന്തോഷ് പണ്ഡിറ്റ് തിരക്കഥ എഴുതി സംവിധാനം ചെയ്ത ഉരുക്കു സതീശന്‍ ജൂണ്‍ ഒന്നിനാണ് പുറത്തിറങ്ങുന്നത്. 

സന്തോഷ് തന്നെയാണ് ചിത്രത്തിലെ നായകന്‍. ഉരുക്കു സതീശന്‍ പരാജയമായാല്‍ താന്‍ അതിന്റെ രണ്ടാം ഭാഗം എടുത്ത് വിജയിപ്പിക്കുമെന്നും ജയസൂര്യ നായകനായ ആട്  2ന്റെ റെക്കോഡ് തകര്‍ക്കുമെന്നുമാണ് സന്തോഷ് പറയുന്നത്. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു ഇദ്ദേഹത്തിന്റെ വെല്ലുവിളി.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

ഉരുക്കു സതീശന്‍ സെന്‍സറിങ് കഴിഞ്ഞു. ജൂണ്‍ ഒന്നിന് റിലീസ്.10 ലക്ഷം കലക്ട് ചെയ്താലേ ഞാന്‍ ഹാപ്പി ആകൂ.... (  5ലക്ഷം ലാഭമാകും).

ഉരുക്കു സതീശന്‍ ഒരു മാസ്സ് പടമല്ല. ഭീകരമായ ഷോട്ടുകളോ, തെലുങ്ക് സിനിമാ മോഡല്‍ സ്റ്റണ്ട്‌സോ ഇതിലില്ല. വളരെ റിയലിസ്റ്റിക്ക് ആയ ഒരു കഥാ ചിത്രമാണിത്.

ന്യൂ ജനറേഷന്‍ സിനിമയിലൊക്കെ കാണുന്ന പോലുള്ള മദ്യപാനം, മയക്കുമരുന്ന്, പുകവലി  ഒന്നും ഇതിലില്ല. സത്രീ വിരുദ്ധ പരാമര്‍ശങ്ങളോ, ഡബിള്‍ മീനിങ് കോമഡിയും ഇല്ല.. ഇതൊരു കുടുംബ ചിത്രം.

വലിയ പ്രതീക്ഷ ഇല്ലാതെ കണ്ടാല്‍ ഒരു കിടിലന്‍ സിനിമ കാണാം. പതിവ് നായകന്‍, നായികാ സങ്കല്‍പങ്ങളെല്ലാം മാറ്റി വെച്ചു മാത്രം ഈ സിനിമ കാണാന്‍ അപേക്ഷ.

ഇത് സന്തോഷ് പണ്ഡിറ്റ് എന്ന സ്റ്റാറിന്റെ സിനിമയല്ല. സന്തോഷ് പണ്ഡിറ്റ് എന്ന നടന്റെ മാത്രം സിനിമ ആണ്.

(വാല്‍കഷ്ണം:- അഥവാ ഈ പടം എങ്ങാനും മാന്യമായ് പൊട്ടിയാല്‍ ഞാന്‍ ഉടനെ ഉരുക്ക് 2 എന്ന പേരിലൊരു പടം കൂടി ചെയ്യും. മലയാളികളെല്ലാം അതുകൊണ്ടു. സൂപ്പര്‍ മെഗാ ഹിറ്റ് ആക്കും. ആട് 2 ന്റെ റെക്കോര്‍ഡ് അങ്ങനെ ഞാന്‍ തകര്‍ക്കും. എല്ലാവരും ജാഗ്രതൈ. )

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com