കുള്ളന്‍ കാമുകനായി ഷാരൂഖും കൂടെ അനുഷ്‌കയും കത്രീനയും: സീറോയുടെ പോസ്റ്റര്‍

ആനന്ദ് എല്‍ റായി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഷാരൂഖ് ഉയരം കുറഞ്ഞ കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്.
കുള്ളന്‍ കാമുകനായി ഷാരൂഖും കൂടെ അനുഷ്‌കയും കത്രീനയും: സീറോയുടെ പോസ്റ്റര്‍

ഷാരൂഖ് കുള്ളന്‍ വേഷത്തിലെത്തുന്ന പുതിയ ചിത്രം സീറോയുടെ പോസ്റ്റര്‍ പുറത്തിറങ്ങി. ചിത്രത്തിലെ നായികമാരായ കത്രീനയ്ക്കും അനുഷ്‌കയ്ക്കുമൊപ്പം ഷാരൂഖ് നില്‍ക്കുന്ന പോസ്റ്ററുകളാണ് ഇപ്പോള്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തു വിട്ടത്. ആനന്ദ് എല്‍ റായി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഷാരൂഖ് ഉയരം കുറഞ്ഞ കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്.

ചിത്രത്തിന്റെ ട്രെയിലര്‍ ആദ്യം കണ്ട ആമിര്‍ഖാന്‍ ട്വിറ്ററില്‍ കുറിച്ചത് അതി ഗംഭീരമെന്നായിരുന്നു. ഷാരൂഖ് സ്വയം കടത്തിവെട്ടിയെന്നും. കത്രീന കൈഫ്, അനുഷ്‌ക എന്നിവരുടെ പ്രകടനം അവിശ്വസനീയമാണെന്നും ആമിര്‍ ട്വിറ്ററില്‍ കുറിച്ചു.

ഇതിനു ശേഷം ആമിറിനൊപ്പമ്മുള്ളൊരു ചിത്രം ഷാരൂഖും ട്വീറ്റ് ചെയ്തു.'' ഹഗ് ഫ്രം ദ തഗ്, ബീറ്റ് ദാറ്റ് എന്നായിരുന്നു ചിത്രത്തിന്റെ അടിക്കുറിപ്പ്. സിനിമയുടെ ട്രെയിലര്‍ ഉടന്‍ റിലീസ് ചെയ്യും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com