'മനുഷ്യാ ഇയാളിത് എവിടെ നോക്കുവാ'?  പൃഥ്വിരാജിനോട് സുപ്രിയ; ചിത്രം വൈറലാവുന്നു

സ്റ്റാന്‍ഡേര്‍ഡ് വൈഫ് എക്‌സ്പ്രഷന്‍ എന്ന അടിക്കുറിപ്പോടെയാണ് സുപ്രിയ ഇരുവരുടെയും ചിത്രം പങ്കുവച്ചിരിക്കുന്നത്. സുപ്രിയ പറയുന്നത് പോലെ ' അറിയാതെ ' എടുത്ത ചിത്രത്തില്‍ സുപ്രിയ കാര്യമായി
'മനുഷ്യാ ഇയാളിത് എവിടെ നോക്കുവാ'?  പൃഥ്വിരാജിനോട് സുപ്രിയ; ചിത്രം വൈറലാവുന്നു


പൃഥ്വിരാജിനെപ്പോലെ തന്നെ ആരാധകരുണ്ട് സുപ്രിയയ്ക്കും ഇന്‍സ്റ്റഗ്രാമില്‍ . സ്റ്റാന്‍ഡേര്‍ഡ് വൈഫ് എക്‌സ്പ്രഷന്‍ എന്ന അടിക്കുറിപ്പോടെയാണ് സുപ്രിയ ഇരുവരുടെയും ചിത്രം പങ്കുവച്ചിരിക്കുന്നത്. സുപ്രിയ പറയുന്നത് പോലെ ' അറിയാതെ ' എടുത്ത ചിത്രത്തില്‍ സുപ്രിയ കാര്യമായി  നോക്കുമ്പോള്‍, മറ്റേതോ ലോകത്തില്‍ നില്‍ക്കുകയാണ് പൃഥ്വി.

ചിത്രം പോസ്റ്റ് ചെയ്തതും കമന്റുകളുമായി ആരാധകരെത്തി. 'ഇങ്ങേരിത് ആരെ നോക്കുവാ, ഒന്നിങ്ങോട്ട് നോക്ക് മനുഷ്യാ, എല്ലാ കെട്ട്യോന്‍മാരും ഇങ്ങനെ തന്നെയാണ് തുടങ്ങിയ കമന്റുകളാണ് ആരാധകര്‍ നിറച്ചിരിക്കുന്നത്. 


 പൃഥ്വിക്ക് പുറമേ മകള്‍ അല്ലിയുടെ വിശേഷങ്ങളും സുപ്രിയ പങ്കുവയ്ക്കാറുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com