ലെസ്ബിയന്‍  ആരോപണത്തില്‍ ഉറച്ച് രാഖി; തനുശ്രീയ്‌ക്കെതിരെ 25 പൈസയുടെ മാനനഷ്ടക്കേസ്, തര്‍ക്കം മുറുകുന്നു 

മീ ടു ആരോപണത്തിന് പിന്നാലെ ബോളിവുഡ് നടിമാരായ തനുശ്രീദത്തയും രാഖി സാവന്തും തമ്മിലുളള തര്‍ക്കം മുറുകുന്നു
ലെസ്ബിയന്‍  ആരോപണത്തില്‍ ഉറച്ച് രാഖി; തനുശ്രീയ്‌ക്കെതിരെ 25 പൈസയുടെ മാനനഷ്ടക്കേസ്, തര്‍ക്കം മുറുകുന്നു 

മീ ടു ആരോപണത്തിന് പിന്നാലെ ബോളിവുഡ് നടിമാരായ തനുശ്രീദത്തയും രാഖി സാവന്തും തമ്മിലുളള തര്‍ക്കം മുറുകുന്നു. മുതിര്‍ന്ന നടന്‍ നാന പടേക്കറിനെതിരായ ലൈംഗിക ആരോപണത്തില്‍ കൊഴുത്ത വാദപ്രതിവാദങ്ങള്‍ക്ക് പിന്നാലെ ഇരുനടിമാരും പരസ്പരം മാനനഷ്ടക്കേസ് ഫയല്‍ ചെയ്തിരിക്കുകയാണ്. നാന പടേക്കര്‍ക്കെതിരെയുളള മീ ടു ക്യാമ്പയിനിലേയ്ക്ക് തനുശ്രീ ദത്ത തന്നെ മനപൂര്‍വ്വം വലിച്ചിഴയ്ക്കുകയായിരുന്നുവെന്ന് ആരോപിച്ച് രാഖി സാവന്താണ് ഒടുവില്‍ മാനനഷ്ടക്കേസ് കൊടുത്തിരിക്കുന്നത്. തനുശ്രീയുടെ ആരോപണം തന്റെ പ്രതിച്ഛായക്ക് മങ്ങല്‍ ഏല്‍പ്പിച്ചുവെന്നും രാഖി സാവന്ത് പറഞ്ഞു. 25 പൈസ ആവശ്യപ്പെട്ടാണ് രാഖി സാവന്ത് തനുശ്രീയ്‌ക്കെതിരെ മാനന്ഷടക്കേസ് ഫയല്‍ ചെയ്തിരിക്കുന്നത്.

നാന പടേക്കര്‍ തന്നെ ലൈംഗികമായി ആക്രമിച്ചുവെന്ന  തനുശ്രീ ദത്തയുടെ വെളിപ്പെടുത്തല്‍ വലിയ വിവാദങ്ങള്‍ക്കാണ്  വഴിതെളിയിച്ചത്. ബോളിവുഡിലെ പ്രമുഖതാരങ്ങള്‍ എല്ലാം തന്നെ തനുശ്രീ ദത്തയ്ക്ക് പിന്തുണയുമായി രംഗത്തെത്തി. എന്നാല്‍ തനുശ്രീക്കെതിരെ ഗുരുതര ആരോപണങ്ങളുമായി നടി രാഖി സാവന്ത് രംഗത്തുവന്നതോടെയാണ് ഇരുവരും തമ്മിലുളള തര്‍ക്കം ആരംഭിച്ചത്. 

തനുശ്രീ ദത്ത ലെസ്ബിയന്‍ ആണെന്നും ലൈംഗിക ഉദ്ദേശ്യത്തോടെ തന്റെ സ്വകാര്യ ഭാഗങ്ങളില്‍ സ്പര്‍ശിച്ചിട്ടുണ്ടെന്നും രാഖി പത്രസമ്മേളനത്തില്‍ ആരോപിച്ചിരുന്നു. മറുപടിയുമായി തനുശ്രീ ഉടന്‍ തന്നെ രംഗത്തെത്തി.  ''ഞാന്‍ ലഹരിമരുന്നിന് അടിമയല്ല, ഞാന്‍ പുകവലിക്കുകയോ മദ്യം ഉപയോഗിക്കുകയോ ചെയ്യാറില്ല. ലെസ്ബിയനുമല്ല. ഞാനൊരു പൂര്‍ണസ്ത്രീയാണ്'', തനുശ്രീ ദത്ത പറഞ്ഞു. വ്യക്തിഹത്യ ചെയ്യാനുള്ള വക്രബുദ്ധിയാണ് രാഖി കാണിച്ചത്. ഇത്തരം ഗറില്ലാ യുദ്ധങ്ങള്‍ ശരിയല്ലെന്നും തനുശ്രീ പറഞ്ഞു. തുടര്‍ന്ന് രാഖി സാവന്തിനെതിരെ പത്ത് കോടിയുടെ മാനനഷ്ടക്കേസ് തനുശ്രീ ഫയല്‍ ചെയ്തു. 

ഇതിന് പിന്നാലെ ആരോപണങ്ങളില്‍ താന്‍ ഉറച്ചു നില്‍ക്കുന്നതായി വീണ്ടും വാര്‍ത്താസമ്മേളനം വിളിച്ചുചേര്‍ത്ത് രാഖി സാവന്ത് വ്യക്തമാക്കി. പത്തുവര്‍ഷം വരെ ഞങ്ങള്‍ അടുത്ത സുഹൃത്തുക്കളായിരുന്നു. തനുശ്രീ ലൈംഗികമായി തന്നെ ഉപയോഗിക്കാന്‍ തുടങ്ങിയതോടെ ഞാന്‍ അകലം പാലിക്കുകയായിരുന്നു. തനുശ്രീയുടെ മീ ടു ആരോപണത്തെ എതിര്‍ത്തതിനെ തുടര്‍ന്ന് മാനഭംഗഭീഷണികളും കൊലപാതകഭീഷണികളും തനിക്കുണ്ടായെന്നും രാഖി ആരോപിച്ചിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com