2.0യുടെ ട്രൈലര്‍ 12 മണിക്ക് ആകാക്ഷയോടെ ആരാധകര്‍; ട്രൈലര്‍ ലോഞ്ച് ലൈവ്

സ്റ്റൈല്‍ മന്നന്‍ രജനികാന്തിന്റെ ബ്രഹ്മാണ്ഡ ചിത്രം 2.0യുടെ ട്രൈലര്‍ ഇന്ന് ഉച്ചയ്ക്ക് പന്ത്രണ്ട് മണിക്ക് പുറത്തുവിടും
2.0യുടെ ട്രൈലര്‍ 12 മണിക്ക് ആകാക്ഷയോടെ ആരാധകര്‍; ട്രൈലര്‍ ലോഞ്ച് ലൈവ്

സ്റ്റൈല്‍ മന്നന്‍ രജനികാന്തിന്റെ ബ്രഹ്മാണ്ഡ ചിത്രം 2.0യുടെ ട്രൈലര്‍ ഇന്ന് ഉച്ചയ്ക്ക് പന്ത്രണ്ട് മണിക്ക് പുറത്തുവിടും. ട്രൈലര്‍ ലോഞ്ചിങ് ചടങ്ങ് ചെന്നൈല്‍ ആരംഭിച്ചു. രജനികാന്ത്, അക്ഷയ് കുമാര്‍, ചിത്രത്തിന്റെ സംവിധായകന്‍ ശങ്കര്‍, നായിക ആമി ജാക്‌സണ്‍, സംഗീത സംവിധായകന്‍ എ.ആര്‍ റഹ്മാന്‍ തുടങ്ങി വലിയ താരനിരയാണ് ചടങ്ങിന് എത്തിയിരിക്കുന്നത്. 

2010ല്‍ റിലീസായ എന്തിരന്റെ രണ്ടാഭാഗമായ 2.0യ്ക്ക് വേണ്ടി  പ്രേക്ഷകര്‍ ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്. പതിവുപോലെ ചടങ്ങിന് എത്തിയ ആരാധകരുടെയും താരങ്ങളുടെയും എല്ലാം കണ്ണ് രജനികാന്തിലാണ്. സെല്‍ഫിയെടുക്കാനുള്ള ആരാധകരുടെ തിരക്കില്‍ നിന്നും വളരെ പണിപ്പെട്ടാണ് അദ്ദേംഹം ഇരിപ്പിടത്തിലെത്തിയത്. 4ഡി ചിത്രമായാണ് 2.0 പുറത്തിറങ്ങുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com